തന്റെ മണ്ഡലമായ വയനാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയതാണെന്നും ഇപ്പോള്‍ വന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന് ഉപദേശം കിട്ടിയതായി വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വയനാട്ടിലേക്ക് പോവാന്‍ സമ്മതം കിട്ടിയാല്‍ അവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രാര്‍ത്ഥനയും ചിന്തയും വയനാട്ടിലെ ദുരിതമനുഭവിക്കുന്ന മനുഷ്യരോടൊപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് വയനാട്ടിലെ അവസ്ഥയെ കുറിച്ച് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ അവിടേക്ക് ക്ഷണിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രളയ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ രാജ്യത്തെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രളയ ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ബീഹാര്‍, ആസാം, ഒഡീഷ എന്നിവിടങ്ങളിലെ മനുഷ്യര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.