ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
കൊവിഡിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. കൊവിഡ് പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ്. ഇക്കാര്യത്തില്‍ കേരളവും വയനാടും വിജയിച്ചു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു.
വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും തീരുമാനമായി. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക. അതുവരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകള്‍ക്കാണ് ഇളവ് നല്‍കുക.
കൊവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനും തീരുമാനമായി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍.
വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
ഏപ്രില്‍ 24നു ശേഷം പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ ഭാഗികമായ ഇളവ് അനുവദിക്കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകള്‍ക്കും ചില ഇളവുകള്‍ നല്‍കും. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണം പൂര്‍ണമായും എടുത്തുമാറ്റും.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12380 ആയി ഉയര്‍ന്നു. 414 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37 പേരാണ് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണവും 24 മണിക്കൂറില്‍ ആയിരം കടന്നു.
ആറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായത്. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 3000 കടന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ