ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ പരാമര്‍ശം വിവാദത്തില്‍.
രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയുമാണെന്നായിരുന്നു കര്‍ണാടക ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കതീല്‍ നടത്തിയ പരാമര്‍ശം.
”ആരാണ് രാഹുല്‍ ഗാന്ധി? ഞാന്‍ അത് പറയുന്നില്ല. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വില്‍പനക്കാരനുമാണ്. അത് മാധ്യമങ്ങളില്‍ വന്നതാണ്. നിങ്ങള്‍ക്ക് പാര്‍ട്ടി നടത്താന്‍
പോലും കഴിയില്ല,” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലെ ട്വീറ്റിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച് കൊണ്ടുള്ള ബി.ജെ.പി നേതാവിന്റെ പോസ്റ്റ്.
പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കൂതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ച ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
ട്വീറ്റിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ തന്നെ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചു.
മോദിക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Rahul Gandhi a ‘drug addict, peddler’: Karnataka BJP state president stokes controversy