| Saturday, 14th January 2017, 7:25 pm

ഹിറ്റ്‌ലറും മുസ്സോളിനിയും ജനപ്രിയ ബ്രന്‍ഡുകള്‍ തന്നെ: ഗാന്ധിജിയേക്കാള്‍ ജനപ്രിയ ബ്രാന്‍ഡാണ് നരേന്ദ്ര മോദിയെന്ന പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഹിറ്റ്‌ലറും മുസ്സോളിനിയും കരുത്തുറ്റ ബ്രാന്‍ഡുകള്‍ തന്നെയാണ്” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.


ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയേക്കാള്‍ ജനപ്രിയ ബ്രാന്‍ഡാണ് നരേന്ദ്ര മോദിയെന്ന ഹരിയാനയിലെ ബി.ജെ.പി നേതാവ് അനില്‍ വിജിനെ പരിഹസിച്ച് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.


Also read എന്റെ ജാതി പോലും മറന്നുപോകാറുണ്ട്: ഇന്ന് എല്ലായിടത്തും അസഹിഷ്ണുതയെന്നും വിനയ് ഫോര്‍ട്ട്


“ഹിറ്റ്‌ലറും മുസ്സോളിനിയും കരുത്തുറ്റ ബ്രാന്‍ഡുകള്‍ തന്നെയാണ്” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അനില്‍ വിജിന്റെ പ്രസ്താവനയുടെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

ഖാദി കമ്മീഷന്റെ കലണ്ടറിലും ഡയറികളിലും മോദിയുടെ ചിത്രം ഉപയോഗിച്ചതിനെ പറ്റിയുള്ള ചോദ്യത്തിനു മറുപടിയായാണ് വിജിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതിനാലാണ് നോട്ടിന്റെ വിലയിടിയുന്നത്. അതുപോലെ ഖാദി ഉത്പന്നങ്ങളില്‍ ഗാന്ധിജിയുടെ പേര് ഉപയോഗിക്കുന്നതു കൊണ്ടാണ് വില്‍പ്പന കുറയുന്നതെന്നും പറഞ്ഞ വിജിന്‍ മോദി പ്രചരാകനാകുന്നതോടെ ഖാദിയുടെ വില്‍പന വര്‍ധിച്ചിട്ടുണ്ടെന്നും അതിനാല്‍ നോട്ടില്‍ നിന്നും ഗാന്ധിയെ പിന്‍വലിക്കണം എന്നുമാണ് പറഞ്ഞത്.

എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹരിയാന മന്ത്രി തന്റെ പരാമര്‍ശം പിന്‍വലിച്ചു “മഹാത്മാഗാന്ധിയെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിരവധിയാളുകളെ ഈ പരാമര്‍ശം വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന്” അനില്‍ വിജിന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more