പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പൊലീസ് അനൗദ്യോഗികമായി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാഹുലിന്റെ പ്രസ്താവന.
കേരളാ പെലീസ് ഭക്തരെ തടയുന്ന നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു. പൊലീസുമായി സഹകരിച്ച് പോകാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ചില പൊലീസുകാരുടെ ധാര്‍ഷ്ഠ്യം നിറഞ്ഞ നിലപാട് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു.
യുവതികളെ പൊലീസ് തന്നെ തടയും എന്ന നിലപാട് വന്നെന്നും. മന്ത്രിമാരെയടക്കം തടയുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് പാര്‍ട്ടിക്ക് അതീതമാണെന്നും രാഹുല്‍ പറഞ്ഞു. പൊലീസ് അയ്യപ്പന്‍ എന്നാണ് തങ്ങള്‍ പൊലീസുകാരെ വിളിക്കാറെന്നും എന്നാല്‍ അത്തരത്തിലല്ല ചിലര്‍ പെരുമാറുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ന രാവിലെ ജാമ്യത്തിലെ കണ്ടീഷന്‍ അടക്കമെടുത്താണ് ശബരിമല ദര്‍ശനത്തിനായി എത്തിയതെന്നും എന്നാല്‍ തടയുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു. സി.പി.ഐ.എം പക്വമായ നടപടിയെടുക്കണമെന്നും രാഹുല്‍ തന്റെ വീഡിയോയില്‍ പറഞ്ഞു.
യുവതികള്‍ കയറില്ലെന്ന് അനൗദ്യോഗികമായി പൊലീസ് പറഞ്ഞെന്നും സാവകാശ ഹര്‍ജി അടക്കമുള്ളതിനാല്‍ യുവതികളെ കയറ്റില്ലെന്നാണ് നിലപാടാന്നും “ഭക്തര്‍” ടെന്‍ഷന്‍ അടിക്കേണ്ടെന്നും രാഹുല്‍ പറഞ്ഞു. രണ്ട് ദിവസം യുവതികളെ പ്രവേശിപ്പിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ശക്തമായി കോടതിയില്‍ എതിര്‍ക്കുമെന്നും ശബരിമല വിഷയം രാഷ്ട്രീയമല്ലെന്നും ആത്മീയ പോരാട്ടമാണെന്നും രാഹുല്‍ പറയുന്നു.
Also Read കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി: നടപടി 52കാരിയെ ആക്രമിച്ച കേസില്‍
ജനുവരിയില്‍ സുപ്രീം കോടതി വിധി അനുകൂലമായിരിക്കുമെന്നും “ജെല്ലികെട്ട്” അടക്കമുള്ള ഒരു പ്ലാന്‍ സി ഉണ്ടാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
നേരത്തെ ശബരിമലയിലേക്ക് പോകാനായി നിലയ്ക്കലില്‍ എത്തിയ രാഹുല്‍ ഈശ്വറിനെ പൊലീസ് തടഞ്ഞിരുന്നു. മറ്റു കേസുകളെ ബാധിക്കുമെന്നതിനാല്‍ പൊലീസ് നിലപാട് അനുസരിക്കുകയാണെന്നും കോടതി പിന്തുണയോടെ ശബരിമലയിലേക്ക് പോകാന്‍ തിരിച്ചുവരുമെന്നും പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്.
DoolNews Video