കൊച്ചി: ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന താഴ്മണ്‍ തന്ത്രി കുടുംബത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍.
ആരെയോ ഭയന്നാണ് താഴമണ്‍ തന്ത്രികുടുംബം തനിയ്‌ക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നതുകൊണ്ടാണോ തന്ത്രികുടുംബം ഭയക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ബാലിശമാണെന്നും രാഹുല്‍ പറഞ്ഞു. അയ്യപ്പവിശ്വാസിയായാണ് താന്‍ സമരവുമായി മുന്നോട്ടുപോകുക. അഞ്ചാംതീയതി നട തുറക്കുമ്പോള്‍ ഞാന്‍ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ല എന്നും രാഹുല്‍ വ്യക്തമാക്കി.
ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന് താഴ്മണ്‍ തന്ത്രി കുടുംബം ഇന്ന് പറഞ്ഞിരുന്നു. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്ന് തന്ത്രി കുടുംബം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറഞ്ഞത്.
അതേസമയം ശബരിമലയില്‍ കലാപത്തിന് പദ്ധതിയിട്ടതിന് പൊലീസ് അറസ്റ്റ് ചെയ്ത ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം ഉപാധികളോടെ അനുവദിച്ചു.
അന്വേഷണ ഉദ്യോസ്ഥരമായി സഹകരിക്കണം, ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ എത്തി ഒപ്പിടണം എന്നീ ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. കലാപാഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചി പൊലീസാണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്.
Doolnews Video