| Thursday, 24th August 2017, 5:58 pm

'ഇക്കണ്ട കാലം മുഴുവന്‍ ചുമന്നു നടന്നത് അമേദ്യമാണല്ലോ എന്ന് കരുതി അവര്‍ വിഷമിക്കുന്നുണ്ടാകും; ബ്രാഹ്മണകുലത്തിന് തന്നെ അപമാനമാണ് രാഹുല്‍'; രാഹുല്‍ ഈശ്വറിന് ഇതാ ഒരു കിടിലന്‍ മറുപടി, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തിന് ഒത്തു ചേരാന്‍ ദിവസങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് അത്തരത്തില്‍ ഒരു ദിനമില്ലെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പശുവിനെ കൊന്ന് ഹിന്ദുക്കള്‍ തന്നെ ക്ഷേത്രത്തില്‍ കൊണ്ടിടുന്ന സംഭവങ്ങള്‍ ഉണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.റിപ്പോര്‍ട്ടര്‍ ചാനലിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇപ്പോഴിതാ രാഹുലിന്റെ വാദത്തിന് മറുപടിയുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്.

“രാഹുല്‍ ഈശ്വറിനോട് ബഹുമാനം തോന്നിയിരുന്ന ആളായിരുന്നു താന്‍. എന്നാല്‍ ആ ബഹുമാനമെല്ലാം പോയി. താങ്കളെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ കരുതുന്നുണ്ടാകും “ഇക്കണ്ട കാലം മുഴുവന്‍ ചുമന്നു നടന്നത് അമേദ്യമാണല്ലോ എന്ന് കരുതി അവര്‍ വിഷമിക്കുന്നുണ്ടാകും. അച്ചാരം വാങ്ങി ഇങ്ങനെ പറയരുത്. ബ്രാഹ്മണകുലത്തിനാലെ അപമാനമാണ് രാഹുല്‍” എന്നായിരുന്നു വീഡിയോയില്‍ പറയുന്നത്. ശ്രീവത്സം എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എത്ര വലിയ ക്ഷേത്ര വിരോധിയാണെന്നു പറഞ്ഞാലും ഒരു ഹിന്ദു ഇത്തരത്തില്‍ ചെയ്യില്ല. ചിലര്‍ അത്തരത്തില്‍ ചെയ്യും, താങ്കളപ്പോലെ അച്ചാരം വാങ്ങിയായിരിക്കും അത്തരക്കാര്‍ ചെയ്യുകയെന്നും വീഡിയോയില്‍ പറയുന്നു.


Also Read: ‘എടാ പൊലീസുകാരാ.. നിന്റെ കോണകം വരെ ചുവപ്പായിരിക്കും.. നിന്നെയൊക്കെ നോക്കിവെച്ചിട്ടുണ്ടെടാ..”; അറസ്റ്റുചെയ്ത പൊലീസുകാര്‍ക്ക് യൂത്ത് കോണ്‍ഗ്രസുകാരുടെ ഭീഷണി, വീഡിയോ കാണാം


രാഹുലിന് ഈ വിവരം എവിടെ നിന്നാണ് ലഭിച്ചതെന്നും ഹിന്ദുക്കളുടെ അത്രയും ഒത്തു ചേരാനുള്ള അവസരം മറ്റുള്ളവര്‍ക്കുണ്ടോ എന്ന മറു ചോദ്യവുമാണ് വീഡിയോയില്‍ ഒരാള്‍ ചോദിക്കുന്നത്. വഴിപാടു കഴിച്ച് തൊഴുതു മടങ്ങാന്‍ മാത്രമല്ലല്ലോ ക്ഷേത്രത്തില്‍ പോകുന്നത്. അവിടെ പരിചയക്കാരുമായി വിശേഷങ്ങള്‍ പങ്കുവെയ്്ക്കാന്‍ സാധിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

“സ്വന്തം മനസിലെ നന്മയെയാണ് ആദ്യം മനസിലാക്കേണ്ടത്. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്നറിയാനാണ് പലര്‍ക്കും ഉത്സാഹം. നമുക്ക് നമ്മുടേതായ ശൈലി ഉണ്ടായിരിക്കണം. ഏത് ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളതെന്ന് പറയണം.” എന്നും വീഡിയോയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more