| Tuesday, 2nd October 2018, 5:45 pm

'പ്രധാനമന്ത്രി ചെയ്തതേ താനും ചെയ്‌തൊള്ളൂ'; ഫേസ്ബുക്ക് പേജ് വിവാദത്തില്‍ വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഡല്‍റ്റ് ജോക്‌സ് എന്ന ഫേസ്ബുക്ക് പേജ് തന്റെ ഒഫീഷ്യല്‍ പേജായി മാറിയതെങ്ങനെയെന്ന വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്ന കാര്യമാണ് താന്‍ ചെയ്തതെന്നും ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും രാഹുല്‍ ഈശ്വറിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

” പരിഹസിക്കാനെന്താണുള്ളത്. ഇതില്‍ പുതിയതായി ഒന്നുമില്ല. നസ്രിയ അടക്കമുള്ള പല സിനിമാ താരങ്ങളും പ്രധാനമന്ത്രി വരെയും ചെയ്യുന്ന കാര്യം മാത്രമാണ് താനും ചെയ്തത്.”- രാഹുല്‍ പറയുന്നു.

ശശി തരൂര്‍ അടക്കമുള്ള പ്രമുഖരുടെ പേജുകളെല്ലാം നിരവധി പേജുകള്‍ ഒന്നാക്കിയ ശേഷമുള്ള നിലയാണ് ഇപ്പോള്‍ കാണുന്നത്. ഫേസ്ബുക്കിലെ പേജിലെ കാര്യങ്ങള്‍ താന്‍ അല്ല നോക്കുന്നത്. ചില സുഹൃത്തുക്കളാണ് ഫേസ്ബുക്ക് പേജ് ശ്രദ്ധിക്കുന്നതെന്നും രാഹുല്‍ പറയുന്നു.

ALSO READ: അഡള്‍ട്ട് ജോക്സ് എന്ന പേരുമാറ്റി രാഹുല്‍ ഈശ്വര്‍ എന്നാക്കി; രാഹുലിന്റെ ഫേസ്ബുക്ക് പേജ് രൂപപ്പെട്ടത് ഇങ്ങനെ

പതിനെട്ടിന് മുകളിലുള്ളവര്‍ കേള്‍ക്കുന്ന തമാശകള്‍ അത്ര മോശമാണോ? അങ്ങനെയൊരു അഭിപ്രായം ഇവിടെ ആര്‍ക്കും ഇല്ല. ഇത്തരം തമാശകള്‍ രസിക്കാത്ത അരസികന്മാരാണ് അതിനെ കുറ്റം പറയുന്നത്. എല്ലാ സമയവും സമൂഹമാധ്യമങ്ങള്‍ ഇരുന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ കുറച്ച് പേരെ ഇതിനായി ഏല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പല പേജുകള്‍ മെര്‍ജ് ചെയ്താണ് പേജ് ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായ ഏതെങ്കിലും പേജ് ആയിരിക്കാം 18+ ജോക്ക്‌സ്. ഇതു വല്യ പ്രശ്‌നമുള്ള സംഭവം ഒന്നുമല്ല.” പതിനെട്ടിന് മുകളിലുള്ളവര്‍ കൂട്ടുകാരികളോടും സുഹൃത്തുക്കളോടും തമാശ പറയാറില്ലേയെന്നും രാഹുല്‍ ചോദിക്കുന്നു.

കപട സദാചാരവുമായി വരുന്ന പുരോഗമനവാദികള്‍ക്കാണ് ഇതില്‍ പ്രശ്‌നം. മലയാളി ഹൗസ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഏറ്റവുമധികം ആക്രമണം ഉണ്ടായത് ഇവരില്‍ നിന്നുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് പുരോഗമനവാദമൊന്നും വേണ്ട. എല്ലാം വെറും ഇരട്ടത്താപ്പാണെന്നും പതിനെട്ടിന് മുകളിലുള്ളവര്‍ പങ്കു വക്കുന്ന നല്ല തമാശകള്‍ ഉണ്ടെന്നും രാഹുല്‍ പറയുന്നു.

ALSO READ: കിസാന്‍ ക്രാന്തി യാത്ര: ഒത്തുതീര്‍പ്പ് നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ശശി തരൂരും അടക്കമുള്ള പ്രമുഖര്‍ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തില്‍ പല പേജുകള്‍ മെര്‍ജ് ചെയ്തത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. അവര്‍ക്ക് ചെയ്യാമെങ്കില്‍ രാഹുല്‍ ഈശ്വറിന് ചെയ്യാന്‍ പാടില്ലേ? ഇങ്ങനൊക്കെ ആദ്യമായി നടക്കുന്നു എന്ന ഭാവത്തിലാണ് പരിഹസിക്കുന്നവരുടെ പെരുമാറ്റം. ഇതിലൊന്നും ഒരു തെറ്റുമില്ല.

ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമായി 15 പ്രൊഫൈലുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്ക് പോളിസി മാറിയ സമയത്താണ് ഇവ മാനേജ് ചെയ്യുകയെന്നത് ചിലരെ ഏല്‍പ്പിച്ചത്. പതിനെട്ടിന് മുകളിലുള്ള തമാശകള്‍ വായിച്ച് സരസമായി ചിരിക്കാന്‍ പരിഹസിക്കുന്നവര്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ALSO READ: “ഞങ്ങള്‍ പാകിസ്താനിലേക്ക് പോകണോ?; മോദി സര്‍ക്കാറിനോടല്ലാതെ പിന്നെ ആരോടാണ് പറയേണ്ടത്; ആഞ്ഞടിച്ച് കര്‍ഷകര്‍

നേരത്തെ ഇരുപതുലക്ഷത്തോളം ഫോളോവേഴ്‌സുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് മുമ്പ് അഡള്‍ട്ട് ജോക്കുകള്‍ക്ക് ഉണ്ടാക്കിയ പേജ് പേരുമാറ്റിയാണെന്ന വിവരം പുറത്തായിരുന്നു. പേജിന്റെ ഇന്‍ഫോം ആന്റ് ആഡ്‌സ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

2013ലാണ് ഗ്രൂപ്പ് തുടങ്ങുന്നത്. പേജിന്റെ ആദ്യത്തെ പേര് BBM Status എന്നായിരുന്നു. അത് മാറി BBM 18+ എന്നാക്കുകയും പിന്നീട് പേര് 18+ ജോക്സ് എന്ന് മാറ്റുകയും ചെയ്തു.

ഈ ചിത്രം വൈറലായതോടെ പേജിന്റെ റീച്ച് വര്‍ധിപ്പിക്കുവാന്‍ രാഹുല്‍ ചെയ്ത കാര്യമാണിതെന്നുള്ള ആരോപണം ഉയര്‍ന്നു വരികയാണ്. പേജിന്റെ ലൈക്ക് വര്‍ധിപ്പിക്കാന്‍ ഇങങ്ങനെ ചെയ്യുന്ന രീതി സോഷ്യല്‍ മീഡിയയിലുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more