ഇരുപതുലക്ഷത്തോളം ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് മുമ്പ് അഡള്‍ട്ട് ജോക്കുകള്‍ക്ക് ഉണ്ടാക്കിയ പേജ് പേരുമാറ്റിയത്. പേജിന്റെ ഇന്‍ഫോം ആന്റ് ആഡ്സ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
2013ലാണ് ഗ്രൂപ്പ തുടങ്ങുന്നത്. പേജിന്റെ ആദ്യത്തെ പേര് BBM Status എന്നായിരുന്നു. അത് മാറി BBM 18+ എന്നാക്കുകയും പിന്നീട്് പേര് 18+ ജോക്സ് എന്ന് മാറ്റുകയും ചെയ്തു.
പേജിന്റെ ലൈക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇങങ്ങനെ ചെയ്യുന്ന രീതി സോഷ്യല്‍ മീഡിയയിലുണ്ട്.
ശബരിമല വിഷയത്തിലെ പ്രതികരണത്തിന്റെ പേരില്‍ രാഹുലിനെ കുറിച്ച് ട്രോളുകള്‍ ഇറങ്ങുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ പുതിയ ആരോപണം വന്നിരിക്കുന്നത്.