| Thursday, 26th October 2017, 2:26 pm

അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു; താന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേക്കും: രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വിഡിയോയില്‍ ഹാദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വൈക്കത്ത് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ ഈശ്വര്‍. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്നും താന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേണ്ടാക്കാമെന്നും ഹാദിയ വീഡിയോയില്‍ പറയുന്നുണ്ട്.

“”എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും, നാളെയൊ മറ്റന്നാളോ ഞാന്‍ മരണപ്പെടും. എനിക്ക് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എനിക്കറിയാം. ഞാന്‍ പോകുന്നവഴി അച്ഛന്‍ എന്നെ തല്ലുന്നുണ്ട് ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ ..എന്ന്പറഞ്ഞിടത്ത് രാഹുല്‍ വീഡിയോ അവസാനിപ്പിക്കുകയാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ വീഡിയോ പുറത്തുവിട്ടത്.

ഈ വീഡിയോയുടെ ഈയൊരു ഭാഗം മാത്രമാണ് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടത്. കൂടുതല്‍ കാര്യങ്ങള്‍ തന്റെ കൈയിലുണ്ടെന്നും എന്നാല്‍ വര്‍ഗീയത അതില്‍ വരും എന്നുള്ളതുകൊണ്ടാണ് ഇക്കാര്യം മാത്രം പുറത്തുവിടുന്നതെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ഈ വീഡിയോ പുറത്തുവിടാനുണ്ടായ സാഹചര്യം എന്തെന്ന ചോദ്യത്തിന് അടുത്തമാസം 30 ാം തിയതി കോടതി കേസ് പരിഗണിക്കുന്നുണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് ഇതെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ഭര്‍ത്താവിന്റേയോ അച്ഛന്റേയോ സംരക്ഷണത്തിലല്ലാതെ മൂന്നാമതൊരിടത്തേക്ക് ഹാദിയ എത്തണം. അതിന് വേണ്ടിയാണ് ഇത് പുറത്തുവിട്ടത് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more