കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെയും മലയാളികളെയും അപമാനിച്ച അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. കോണ്‍ടെക്‌സ്റ്റ് മാറ്റിയ വീഡിയോ വെച്ച് അര്‍ണാബ് ഗോ സ്വാമിയെ മോശാമായി നമ്മള്‍ അറ്റാക്ക് ചെയ്യരുതെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ രാഹുല്‍ പറഞ്ഞു.
ഞാന്‍ അര്‍ണാബിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം മലയാളികളെയോ കേരളീരയോ കുറിച്ചല്ല പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് തീവ്ര ഇടതുപക്ഷക്കാരെയും മാവോയിസ്റ്റുകളെയും മതഭ്രാന്തരേയുമാണ്.
“ഞാന്‍ ശ്രീ അര്‍ണാബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍, ശശി തരൂര്‍ സാറിനെ കരിവാരി തേക്കുന്ന കാര്യത്തില്‍., 11 വര്‍ഷമായി എനിക്ക് അര്‍ണാബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, സൗത്ത് ഇന്ത്യ ന്യൂസ് എന്നും പ്രാതിനിധ്യം നല്‍കുന്ന ഒരു ആസാംകാരനാണ് അര്‍ണാബ് ഗോസ്വാമി” എന്നും രാഹുല്‍ പറഞ്ഞു.
“കോണ്‍ടെക്‌സ്റ്റ് മാറ്റിയ വീഡിയോ ക്ലിപ്പ് വച്ച് അദ്ദേഹത്തെ മോശമായി ആയി നമ്മള്‍ അറ്റാക്ക് ചെയ്യരുത്, അത് സത്യമല്ല, ശരിയല്ല” രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്കില്‍ നടത്തിയ ചര്‍ച്ചയിക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന.
എന്നാല്‍ കേരളത്തിനെതിരായ ഈ ദുഷ്പ്രചരണത്തിനെതിരെ മലയാളികള്‍ ഒറ്റ കെട്ടായി പ്രതികരിക്കുകയാണ് ഇപ്പോള്‍. കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന് പേജില്‍ പ്രതിഷേധമറിയിച്ചും പ്ലേസ്റ്റോറില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയും മലയാളികള്‍ തിരിച്ചടിക്കുകയാണ്.