Advertisement
Kerala News
'നെഞ്ചില്‍ കുത്തിയ ഫ്‌ളാഗ് ആണെ നെഞ്ചിനകത്തുള്ള അയ്യപ്പസ്വാമിയാണേ ദീപക് മിശ്ര കള്ളനാണ്'; ചാനല്‍ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റീസിനെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 30, 04:42 pm
Sunday, 30th September 2018, 10:12 pm

കൊച്ചി: ശബരി മലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റീസിനെ കള്ളനെന്ന് വിളിച്ച് ശബരിമല തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വര്‍.

റിപ്പോര്‍ട്ടര്‍ ചാനലില്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് നയിച്ച ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ ഗുരുതര പരാമര്‍ശം.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അവതാരകന്റെ ചോദ്യത്തിന് ദീപക് മിശ്ര കള്ളനാണെന്ന് രാഹുല്‍ മറുപടി പറയുകയായിരുന്നു. ” നെഞ്ചില്‍ കുത്തിയ ഫ്‌ലാഗ് ആണെ നെഞ്ചിനകത്തുള്ള അയ്യപ്പ സ്വാമിയാണേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കള്ളനാണ്. റിട്ടേയ്ഡ് ചെയ്യുന്നതിന് മുമ്പ് നല്ല പേരുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരത്തില്‍ വിധിയെന്നും രാഹുല്‍ പറയുന്നു.

Also Read ശബരിമല; റിവ്യു ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

എന്നാല്‍ വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് അവതാരകന്‍ ഓര്‍മ്മിപ്പിച്ചെങ്കിലും ആരോപണങ്ങള്‍ വീണ്ടും രാഹുല്‍ ആവര്‍ത്തിച്ചു. ദീപക് മിശ്ര കള്ളനാണെന്ന് അഭിലാഷിന് അറിയാം, എന്നും രാഹുല്‍ പറഞ്ഞതോടെ എനിക്ക് അറിയില്ലെന്നും താങ്കള്‍ക്ക് ദേഷ്യമുണ്ടെങ്കില്‍ ഒരാളെ തേജോവധം ചെയ്യരുതെന്നും അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ എങ്ങിനെയാണ് എതിര്‍ക്കുക എ്ന്നും അസഹിഷ്ണുതയല്ലെന്നും രാഹുലിനോട് അവതാരകന്‍ പറഞ്ഞു.

കോടതിയലക്ഷ്യത്തെ കുറിച്ച് അവതാരകന്‍ സൂചിപ്പിച്ചപ്പോള്‍ അഭിലാഷിന് കോടതിയലക്ഷ്യം വരില്ലെന്നും രാഹുല്‍ പറഞ്ഞു.