മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് അയ്യപ്പധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍.
പൗരത്വ ഭേദഗതി വിഷയത്തില്‍ മുസ്‌ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ മാസം പത്തിന് മലപ്പുറം ചങ്ങരംകുളത്ത് നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അയ്യപ്പസേനയുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് നിരാഹാരം സംഘടിപ്പിക്കുക. ശബരിമല തിരുവാഭരണ വിഷയത്തിലും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
തിരുവാഭരണം പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ടതാണെന്നും ഈ വിഷയത്തില്‍ ഗവണ്‍മെന്റും കൊട്ടാരവും തമ്മില്‍ സമവായം വേണമെന്നും രാഹുല്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവാഭരണ വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.