ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പുകയിലക്കെതിരായ തിയേറ്ററുകളിലെ പരസ്യം സിനിമ പോലെ തന്നെ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഈ പരസ്യം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കയാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം.
“നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്” എന്ന് തുടങ്ങുന്ന പരസ്യം പിന്‍വലിച്ച് പകരം പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍”, “സുനിത” എന്നീ രണ്ട് പരസ്യങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം.
ഡിസംബര്‍ ഒന്ന് മുതലാണ് പുതിയ പരസ്യം തിയേറ്ററുകളില്‍ ഓടി തുടങ്ങുക. പരസ്യത്തിലെ ഡയലോഗുകള്‍ ട്രോളന്‍മാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. കഷ്ടം എന്ന വാക്കിന് പകരം എന്ത് ദ്രാവിഡാണ് എന്ന് പ്രയോഗം പോലുമുണ്ടായിരുന്നു.
ട്രോളന്‍മാര്‍ ഹിറ്റാക്കിയ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന് പരസ്യത്തിന് പകരമായിട്ടായിരുന്നു ദ്രാവിഡിന്റ് പരസ്യം കൊണ്ട് വന്നത്.
2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരസ്യം പ്രദര്‍ശിപ്പിക്കണമെന്നു നിയമം വന്നത്.
DoolNews Video