ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിരുന്നു. അപെക്സ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്. വിരാടിന്റെ പകരക്കാരനെ ബി.സി.സി.ഐ ഉടന്‍ പ്രഖ്യാപിക്കും. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് കോഹ്‌ലിയുടെ വിടവിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
‘ഏതൊരു ടീമും വിരാടിനേപ്പോലെയുള്ള ഒരു താരത്തിനെ നഷ്ടപ്പെടുത്തുമോ,
അദ്ദേഹം ഒരു മികച്ച കളിക്കാരനാണ് അതില്‍ യാതൊരു സംശയവുമില്ല, അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളാണ് അവനു വേണ്ടി സംസാരിക്കുന്നത്. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ ഉത്തേജനം നല്‍കുന്നതുമാണ്,’ ദ്രാവിഡ് പറഞ്ഞു.
2021ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 3-1 ന് തോല്‍വി വഴങ്ങിയിരുന്നു. 2021- 22 വര്‍ഷങ്ങളില്‍ ഇരുവരും തമ്മിലുള്ള അവസാന ടെസ്റ്റ് പരമ്പര 2-2 എന്ന നിലയിലും അവസാനിച്ചു.
ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍സ്റ്റോ, ഷോയിബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യസ്വസി ജയ്‌സ്വാള്‍,( വിരാട് കോഹ്‌ലി), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വിസി), അവേഷ് ഖാന്‍.
Content Highlight: Rahul Dravid Talks About Virat Kohli