ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ കെ.എല്‍ രാഹുലിനെക്കുറിച്ച് ഇന്ത്യന്‍ താരം ഹെഡ് കോച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ടെസ്റ്റ് ടീമില്‍ രാഹുലിന്റെ സ്ഥാനത്ത് ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് ദ്രാവിഡ് സ്‌പോട്‌സ് സ്റ്റാറില്‍ അറിയിച്ചത്. രാഹുല്‍ കീപ്പര്‍സ്ഥാനത്ത് നില്‍ക്കില്ലെന്നാണ് ഇന്ത്യന്‍ ഹെഡ് കോച്ച് അറിയിച്ചത്.
അതേ സമയം ഇന്ത്യന്‍ സ്‌ക്വാഡില്‍ രാഹുല്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണ് ഉള്ളത്. കെ.എസ്. ഭരത്, ധ്രുവ് ജുറല്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇരുവര്‍ക്കും സാധ്യതകള്‍ നല്‍കിക്കൊണ്ടായിരിക്കും ടീം ഇറങ്ങുന്നതെന്ന് രാഹുല്‍ നല്‍കിയ സൂചനകളില്‍ നിന്ന് വ്യക്തമാണ്. രാഹുലിനെ ഫീല്‍ഡിങ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതകളും നിലനില്‍ക്കുന്നതാണ്.
എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് താരം രണ്ട് ടെസ്റ്റില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. കോഹ്‌ലിക്ക് പകരം ആരാവും സ്‌ക്വാഡില്‍ എത്തുകയെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യസ്വസി ജയ്‌സ്വാള്‍,( വിരാട് കോഹ്‌ലി), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വിസി), അവേഷ് ഖാന്‍.
Content Highlight: Rahul Dravid Talks About K.L. Rahul