ഇന്ത്യയുടെ യങ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. അടുത്തിടെ കഴിഞ്ഞ അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയില്‍ താരത്തെ ടീമില്‍ പരിഗണിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും താരം പുറത്ത് തന്നെയായിരുന്നു.
ഇന്ത്യയുടെ യങ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. അടുത്തിടെ കഴിഞ്ഞ അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയില്‍ താരത്തെ ടീമില്‍ പരിഗണിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും താരം പുറത്ത് തന്നെയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോഴും സ്‌ക്വാഡില്‍ ഇഷാന്‍ ഇല്ലായിരുന്നു. അഫ്ഗാനുമായുള്ള പരമ്പരയുടെ സമയത്ത് താരം ഇടവേള ആവശ്യപ്പെട്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ താരത്തെ പരമ്പരയില്‍ എടുക്കാത്തതില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് നേരത്തെ ഒരു പത്രസമ്മേളനത്തില്‍ ദ്രാവിഡ് അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് പങ്കെടുക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഫോം കണ്ടെത്തണമെന്നും തുടര്‍ന്ന് സെലക്ഷന് വരണമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിയില്‍ സംസ്ഥാന ടീമിനായി കളിക്കുന്നതിന് താരം ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞിരുന്നു.
ടീമില്‍ എത്താന്‍ സെലഷന് പങ്കെടുക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഹെഡ് കോച്ച് ദ്രാവിഡ്. പി.ടി.ഐയോട് സംസാരിക്കുമ്പോഴാണ് രാഹുല്‍ കിഷനെക്കുറിച്ച് സംസാരിച്ചത്.
‘ഇഷാന്‍ കിഷന്‍ സെലക്ഷനില്‍ പരിഗണിക്കണമെങ്കില്‍ വീണ്ടും കളിക്കാന്‍ തുടങ്ങണം, ഞങ്ങള്‍ അവനുമായി ബന്ധപ്പെട്ടിട്ടുണ്ട്,’ രാഹുല്‍ പറഞ്ഞു.
Rahul Dravid said “Ishan Kishan needs to start playing to be considered for selection, we are in touch with him”. [Press/PTI] pic.twitter.com/zhrKyzZw5I
— Johns. (@CricCrazyJohns) February 5, 2024
നിലവില്‍ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിനാണ് വിജയിച്ചത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടും വിജയിച്ചിരുന്നു.
ഫെബ്രുവരി 15 മുതല്‍ 19 വരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ആരംഭിക്കും. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Rahul Dravid Talks About Ishan Kishan