| Tuesday, 5th November 2024, 3:31 pm

നിലനിര്‍ത്തിയതും ക്യാപ്റ്റനാക്കിയതുമൊന്നുമല്ല, അതിനേക്കാള്‍ വലുത് അവന്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു; തുറന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന പ്ലെയര്‍ റിറ്റെന്‍ഷനില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍, യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരെയും വിടാതെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ഷിംറോണ്‍ ഹെറ്റ്മെയറിനെയും അണ്‍ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെയും നിലനിര്‍ത്തി. രാജസ്ഥാന്‍ ഇപ്പോള്‍ സഞ്ജുവിനെ ഒന്നാം നമ്പറായി നിലനിര്‍ത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ആര്‍.ആര്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

രാഹുല്‍ ദ്രാവിഡ് സംഞ്ജുവിനെക്കുറിച്ച് പറഞ്ഞത്

‘സഞ്ജു സാംസണ്‍ ഞങ്ങളുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ക്യാപ്റ്റനുമാണ്. വര്‍ഷങ്ങളായി അദ്ദേഹം ഈ ടീമിന്റെ ക്യാപ്റ്റനായിട്ടാണ് തുടരുന്നത്. അതിനാല്‍, അവനെ നിലനിര്‍ത്തുന്നത് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. ഭാവിയിലും അവന്‍ ഞങ്ങളുടെ ക്യാപ്റ്റന്‍ ആയിരിക്കും, പുതിയ സീസണിന് മുന്നോടിയായി ഞങ്ങള്‍ ഒരു മികച്ച റിട്ടൈനര്‍ നിരയെ തെരഞ്ഞെടുത്തു, ഞങ്ങളുടെ തീരുമാന പ്രക്രിയയിലും സഞ്ജു വളരെയധികം പങ്കുചേര്‍ന്നു,

സഞ്ജുവിനെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു, ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം കളിക്കാരുമായി ധാരാളം ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് അവന് ധാരാളം കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ചലനാത്മകത, ഗുണദോഷങ്ങള്‍ എന്നിവ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്, അതിനാല്‍ ഞങ്ങളുമായി ഇത് ചര്‍ച്ച ചെയ്തതിന് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നിരുന്നാലും ഇത് ഞങ്ങള്‍ക്ക് എളുപ്പമുള്ള തീരുമാനമായിരുന്നില്ല,’ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിനും ജെയ്‌സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ 14 കോടി വീതമാണ് ജുറെലിനും പരാഗിനും നല്‍കിയത്. ഹെറ്റ്‌മെയറിനെ 11 കോടി നല്‍കി നിലനിര്‍ത്തിയപ്പോള്‍ നാല് കോടിയാണ് അണ്‍ക്യാപ്ഡ് താരമായ സന്ദീപ് ശര്‍മക്കായി ടീം മാറ്റിവെച്ചത്.

ഇനി 49 കോടിയാണ് രാജസ്ഥാന്റെ ഓക്ഷന്‍ പേഴ്‌സില്‍ ബാക്കിയുള്ളത്. മറ്റേത് ടീമിനെക്കാളും കുറവ്. 19 സ്ലോട്ടുകളാണ് രാജസ്ഥാന് ബാക്കിയുള്ളത്. ആര്‍.ടി.എം ഓപ്ഷനുകള്‍ ഒന്നും തന്നെ ശേഷിക്കുന്നുമില്ല.

Content Highlight: Rahul Dravid Talking About Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more