| Thursday, 21st November 2024, 8:37 am

സമ്മര്‍ദത്തില്‍ അവന്‍ സെന്‍സേഷണലായി ബാറ്റ് ചെയ്യും; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

ഇപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും താരവുമായ രാഹുല്‍ ദ്രാവിഡ്. സെന്‍സേഷണലായിട്ടുള്ള താരമാണ് പന്തെന്നും സമ്മര്‍ദ ഘട്ടത്തില്‍ മിന്നും പ്രകടനം കാഴ്ചവെക്കാനുള്ള കഴിവ് പന്തിനുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

‘ഋഷബ് പന്ത് ഒരു പ്രത്യേക ക്രിക്കറ്ററാണ്, വെള്ളത്തിലോടുന്ന താറാവിനെപ്പോലെയാണ് അവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍. എം.എസ്. ധോണി പോയപ്പോള്‍, ആരെങ്കിലും വന്ന് അദ്ദേഹത്തിന് പകരമാകാന്‍ സമയമെടുക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്നിരുന്നാലും ധോണിക്ക് പകരം പന്ത് എത്തിയെന്ന് ഞാന്‍ പറയുന്നില്ല,

പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ സെന്‍സേഷണല്‍ ആയിരുന്നു. അന്ന് പന്തിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലായിരുന്നു. ഇന്ത്യ കഠിനമായ ലക്ഷ്യം പിന്തുടരുമ്പോഴും മിക്ക പ്രധാന കളിക്കാര്‍ക്കും പരിക്കേറ്റപ്പോഴും അദ്ദേഹം 89 റണ്‍സ് നേടി. സമ്മര്‍ദത്തിന് കീഴില്‍ അത്തരത്തിലുള്ള പ്രകടനം കാഴ്ചവെക്കുന്നത് അവിശ്വസനീയമാണ്,’ രാഹുല്‍ ദ്രാവിഡ്  പറഞ്ഞു.

38 ടെസ്റ്റ് മത്സരങ്ങളിലെ 66 ഇന്നിങ്‌സില്‍ നിന്ന് 2693 റണ്‍സാണ് പന്ത് നേടിയത്. 44.14 ശരാശരിയില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും സഹിതമാണ് ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ താരം തിളങ്ങിയത്. മാത്രമല്ല ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പന്ത് തിളങ്ങുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. വാഹനാപകടത്തില്‍ പരിക്ക് പറ്റിയ താരത്തിന്റെ തിരിച്ചുവരിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Indian squad for the Border Gavaskar Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

India’s tour of Australia

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്

Content Highlight: Rahul Dravid Talking About Rishabh Pant Ahead Of Border Gavasker Trophy

Latest Stories

We use cookies to give you the best possible experience. Learn more