നവംബര്‍ 19ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജിതരായതിന് പുറമെ പരിശീലകസ്ഥാനത്ത് മാറ്റങ്ങള്‍ സംഭവിക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണ് ഉള്ളത്. എന്നാല്‍ ഫൈനല്‍ മത്സരത്തിന് ശേഷം ദ്രാവിഡിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതോടെ താന്‍ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദ്രാവിഡ് പിന്‍മാറിയാല്‍ പകരക്കാരനാവാന്‍ സാധ്യതയുള്ളത് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ വി.വി.എസ്. ലക്ഷ്മണ്‍ ആണ്. നിലവില്‍ ഓസ്‌ട്രേലിയയുമായുള്ള അഞ്ച് ടി-ട്വന്റി മത്സരങ്ങളില്‍ പരിശീലനം നല്‍കുന്നത് ലക്ഷമണ്‍ ആണ്.
‘ലക്ഷ്മണ്‍ മുഖ്യ പരിശീലകനാവാന്‍
ആഗ്രഹിക്കുന്നുണ്ട്. ലോകകപ്പിനിടെ ലക്ഷ്മണ്‍ ബോഡ് ഉന്നത തല ഉദ്ദോഗസ്ഥരുമായി ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം മുഖ്യ പരിശീലകനായി ദീര്‍ഘകാല കരാറില്‍ ഒപ്പ് വെക്കും, കൂടാതെ വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി കളിക്കാര്‍ക്കൊപ്പം യാത്ര ചെയ്യും. ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്,’ ബി.സി.സി.ഐ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഡിസംബര്‍ 10നാണ് സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി പരമ്പരയുടെ ഉദ്ഘാടനമത്സരം.
രാഹുല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയുമായി ചര്‍ച്ച നടത്തി ഒരു ഐ.പി.എല്‍ ടീമുമായി രണ്ട് വര്‍ഷത്തെ കരാറിന് ശ്രമിക്കുന്നുണ്ടെന്നും മറ്റ് ബി.സി.സി വൃത്തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
രവിശാസ്ത്രി കരാര്‍ ഒഴിഞ്ഞ ശേഷമായിരുന്നു ദ്രാവിഡ് പരിശീലകസ്ഥാനത്ത് എത്തുന്നത്. എന്നാല്‍രണ്ടു വര്‍ഷത്തെ കരാറില്‍ ഐ.സി.സിയുടെ ഒരു ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ദ്രാവിഡിന് കഴിഞ്ഞില്ലായിരുന്നു. പക്ഷെ 2023 ഐ.സി.സി ലോകകപ്പില്‍ ഇന്ത്യ തോല്‍വിയറിയാതെയാണ് ഗ്രൂപ്പ് മത്സരങ്ങളും സെമിയും കടന്ന് ഓസീസിനെ നേരിട്ടത്. എന്നാല്‍ ഇന്ത്യക്ക് ഫൈനലില്‍ പരാജയപ്പെടാനായിരുന്നു വിധി.
ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പും ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോട് ഹോം ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചിരുന്നു. ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരോടുള്ള ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനവും കാഴ്ചവെച്ചു.
Content Highlight: Rahul Dravid steps down as head coach, Instead V.V.S Lakshman