| Saturday, 13th January 2024, 11:23 am

അവനെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്: രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ ജിയോ സിനിമയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് തന്റെ അനുഭവങ്ങള്‍ പങ്കിട്ടിരുന്നു. അതിനിടെ തന്റെ മകന്‍ സമിത്തിനെ കുറിച്ചും രാഹുല്‍ ദ്രാവിഡ് സംസാരിക്കുകയുണ്ടായി.

നിലവില്‍ ജൂനിയര്‍ ക്രിക്കറ്റില്‍ സമിത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തന്റെ മകനെ പരിശീലിപ്പിക്കുന്നതിനെ കുറിച്ചുള്ള ചിന്തകളാണ് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മികച്ച പ്രകടനമാണ് സമിത്ത് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് യുവതാരം കളിക്കുന്നത്. കൂടാതെ കര്‍ണാടകയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും സമിത്തിന് കഴിഞ്ഞു.

ഒരേസമയം ഒരു രക്ഷിതാവും പരിശീലകനും ആകാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് താന്‍ സമിത്തിനെ പരിശീലിപ്പിക്കാത്തതെന്നും ദ്രാവിഡ് പറഞ്ഞു.

‘ഞാന്‍ സമിത്തിനെ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. ഒരേസമയം രക്ഷിതാവും പരിശീലകനും ആകുന്നത് ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു രക്ഷിതാവാകാനാണ് ശ്രമിക്കുന്നത്, അതില്‍ പോലും ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല.’ദ്രാവിഡ് പറഞ്ഞു.

ഇതിനിടെ സമിത് ബാറ്റ് ചെയ്യുന്നതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. പലരും സമിത് അച്ഛനെപ്പോലെ ബാറ്റ് ചെയ്യുന്നു എന്നും എഴുതിയിട്ടുണ്ട്.

18 കാരനായ ഓള്‍റൗണ്ടര്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37.78 ശരാശരിയില്‍ 370 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. അതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ബൗളിങ്ങിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കര്‍ണാടകയെ ഫൈനലില്‍ എത്തിച്ച മത്സരത്തില്‍ മൂന്നു വിക്കറ്റുകള്‍ ആണ് താരം നേടിയത്.

അതേസമയം യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, തിലക് വര്‍മ്മ തുടങ്ങിയ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ അതിവേഗം ഉയര്‍ന്നു വരുന്നതിനെക്കുറിച്ചും ദ്രാവിഡ് തന്റെ അഭിപ്രായം പറഞ്ഞു.

Content Highlight: Rahul Dravid said that he will not train his son Samit

Latest Stories

We use cookies to give you the best possible experience. Learn more