2023 ലോകകപ്പ് കഴിഞ്ഞതോടെ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പിന്‍മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പരിശീലകസ്ഥാനത്ത് തുടരുന്നതിന് വേണ്ടി ബി.സി.സി.ഐ ദ്രാവിഡിനെ സമീപിച്ചിരുന്നു. 2024 ടി-ട്വന്റി ലോകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്നതിന് കരാര്‍ നീട്ടാനും അദ്ദേഹത്തോട് ആവിശ്യപ്പെട്ടിരുന്നു. അതോടെ അദ്ദേഹം കരാറില്‍ ഒപ്പ് വെച്ചതായി റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
എന്നാല്‍ നിലവില്‍ രാഹുല്‍ കരാര്‍ ഒപ്പുവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിരസിച്ചത് സ്‌പോട്‌സ് ജേര്‍ണലിസ്റ്റായ അഭിഷേക് തൃപാതി വ്യക്തമാക്കുകയാണ്.
‘ഞാന്‍ ഇപ്പോള്‍ ഒന്നും ഒപ്പുവെച്ചിട്ടില്ല, ബി.സി.സി.ഐയില്‍ നിന്നും പേപ്പറുകള്‍ വരട്ടെ,’ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
2024ല്‍ സൗത്ത് ആഫ്രിക്കയിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് പിന്തുണയുമായി ദ്രാവിഡും സംഘവും ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ 2023 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെ തുടര്‍ച്ചയായ വിജയമാണ് കൈവരിച്ചിരുന്നത്. 10 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് മികച്ച പരിശീലനമാണ് ദ്രാവിഡിന്റെ കീഴില്‍ ലഭിച്ചത്.
ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ദ്രാവിഡിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരിന്നു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19ന് നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ വലിഞ്ഞു മുറുക്കി കൊണ്ട് ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്ന് തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Rahul Dravid rejects the reports that the contract has been extended