[]വാതുവെപ്പും ഒത്തുകളിയും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. []
അത്തരത്തിലൊരു നിയമനിര്‍മാണം നടത്തുകയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം ഒത്തുകളി ക്രിക്കറ്റില്‍ നിന്നും പാടെ പറിച്ചുമാറ്റാന്‍ സാധിക്കില്ലെന്നും ദ്രാവിഡ് പറയുന്നു.
ജൂനിയര്‍ തലം മുതല്‍ തന്നെ താരങ്ങള്‍ക്ക് ക്രിക്കറ്റിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ക്ലാസ് കൊടുക്കണം. ക്രിക്കറ്റ് എന്താണെന്നും അത് എങ്ങനെ കളിക്കണമെന്നും അവരെ മനസിലാക്കണം.
ഇതൊന്നും അറിയാതെ ക്രിക്കറ്റിന്റെ മായിക ലോകത്തെന്നുവരാണ് പലപ്പോഴും ചതിക്കുഴികളില്‍ പെടുന്നതെന്നും ദ്രാവിഡ് പറയുന്നു.
അതിന് പുറമെ ശക്തമായ നിയമനിര്‍മാണം വരണം. ഒത്തുകളി ക്രമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും പ്രതികളെ ആജീവനാന്തം ജയിലിലടക്കാനുള്ള അനുമതിയും വേണം. അത്തരത്തില്‍ മാത്രമേ ഇതിനെ ക്രിക്കറ്റില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കുള്ളൂ എന്നും താരം പറയുന്നു.
ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ കേസില്‍ രാഹുല്‍ ദ്രാവിഡിന്റെ മൊഴിയും പോലീസ് എടുത്തിരുന്നു.