മുംബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കാന്‍ സാധ്യത. ബി.സി.സി.ഐ ഇക്കാര്യമാവശ്യപ്പെട്ട് ദ്രാവിഡിനെ സമീപിച്ചതായാണ് സൂചന.
നേരത്തെ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്കുള്ള ഓഫര്‍ ദ്രാവിഡ് നിരസിച്ചിരുന്നു. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയുടേയും സംഘത്തിന്റേയും കാലാവധി ടി-20 ലോകകപ്പോട് കൂടി അവസാനിക്കും.
ന്യൂസിലാന്റിനെതിരായ പരമ്പര വരെ ശാസ്ത്രിയെ നിലനിര്‍ത്തുന്നതിനുള്ള ആലോചനയും ബി.സി.സി.ഐയ്ക്കുണ്ട്. അതിനിടെയാണ് ദ്രാവിഡിന്റെ പേര് വീണ്ടും ഉയര്‍ന്നുവന്നത്.
അതിനിടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആസ്‌ട്രേലിയയില്‍ നിന്നുള്ള പരിശീലകര്‍ ബി.സി.സി.ഐയ്ക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്ത ദ്രാവിഡ്, ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ടീമിനെ പരിശീലിപ്പിച്ചിരുന്നു.
നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ദ്രാവിഡ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.
2016, 2017 വര്‍ഷങ്ങളിലും ബി.സി.സി.ഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rahul Dravid likely to be interim coach for New Zealand series