ഈ കൈകൾ ചോരില്ല സർ; 12 വർഷമായിട്ടും ഒരുത്തനും തൊടാത്ത റെക്കോഡ് ദ്രാവിഡിന് മാത്രം
Cricket
ഈ കൈകൾ ചോരില്ല സർ; 12 വർഷമായിട്ടും ഒരുത്തനും തൊടാത്ത റെക്കോഡ് ദ്രാവിഡിന് മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd March 2024, 5:16 pm

ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് കുറെ കാലം ആയിട്ടും ടെസ്റ്റ് ക്രിക്കറ്റിലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡില്‍ ഇപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പർ എന്ന നിലയിൽ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോഴും ഉള്ളത് ഇന്ത്യന്‍ വന്മതില്‍ രാഹുല്‍ ദ്രാവിഡ് ആണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 210 ക്യാച്ചുകളാണ് ദ്രാവിഡിന്റെ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പർ എന്ന നിലയിൽ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരങ്ങള്‍

(താരം, ക്യാച്ചുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ്-210

മഹേള ജയവര്‍ധനെ-205

ജാക്ക് കാലീസ്-200

റിക്കി പോണ്ടിങ്-196

ജോ റൂട്ട്-192

സ്റ്റീവ് സ്മിത്ത്-182

മാര്‍ക്ക് വോഗ്-181

അലിസ്റ്റര്‍ കുക്ക്-175

സ്റ്റീഫന്‍ ഫ്‌ലെമിങ്-171

ഗ്രഹാം സ്മിത്ത്-169

ബ്രയാന്‍ ലാറ-164

റോസ് ടെയ്‌ലര്‍-163

മാര്‍ക്ക് ടെയ്‌ലര്‍-157

അലന്‍ ബോര്‍ഡര്‍-156

ടെസ്റ്റ് ക്രിക്കറ്റില്‍ 1996 മുതല്‍ 2012 വരെ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ രാഹുല്‍ ദ്രാവിഡ് 164 മത്സരങ്ങളില്‍ 286 ഇന്നിങ്‌സില്‍ നിന്നും 13288 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. 63 അര്‍ധസെഞ്ച്വറികളും 36 സെഞ്ച്വറികളുമാണ് ദ്രാവിഡ് ടെസ്റ്റില്‍ നേടിയത്. 52.3 ആവറേജില്‍ ആണ് ദ്രാവിഡ് ടെസ്റ്റില്‍ ബാറ്റ് ചെയ്തിരുന്നത്.

നിലവില്‍ രാഹുല്‍ ദ്രാവിഡിന്റെ ഈ നേട്ടം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോ റൂട്ട് ആണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 192 ക്യാച്ചുകളാണ് ഇംഗ്ലീഷ് താരത്തിന്റെ പേരിലുള്ളത്.

ഇംഗ്ലണ്ട് ആയി 2012 ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ റൂട്ട് 139 മത്സരങ്ങളില്‍ 255 ഇന്നിങ്‌സില്‍ നിന്നും 11626 റണ്‍സാണ് നേടിയത്. 31 സെഞ്ച്വറികളും 60 അര്‍ധസെഞ്ച്വറികളുമാണ് ഇതുവരെ റൂട്ട് നേടിയിട്ടുള്ളത്.

Content Highlight: Rahul Dravid hold the record most catch in test