ന്യൂദല്‍ഹി: ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിന് അത് സഹായകമാകുമെന്നും ദ്രാവിഡ് പറഞ്ഞു.
‘ക്രിക്കറ്റ് ഒരുപാട് രാജ്യങ്ങളില്‍ കളിക്കുന്നുണ്ട്. ഒളിംപിക്‌സ് പോലൊരു വേദിയില്‍ ക്രിക്കറ്റിനും ഇടം വേണം’, ദ്രാവിഡ് പറഞ്ഞു.
നേരത്തെ ഐ.സി.സി ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഒരു സര്‍വെ നടത്തിയിരുന്നു. അതില്‍ 87 ശതമാനം പേരും ഒളിപിംക്‌സില്‍ ക്രിക്കറ്റ് വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ ഐ.സി.സിയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ബി.സി.സി.ഐ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്.
2010, 2014 ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബി.സി.സി.ഐ ടീമിനെ അയച്ചിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക