| Thursday, 7th February 2019, 4:14 pm

കോടതിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അമിത് ഷാ അനുവദിക്കുന്നില്ല ; മൂന്ന് മാസത്തിനുള്ളില്‍ മോദിക്ക് യാഥാര്‍ത്ഥ്യം മനസിലാകുമെന്ന് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്തി നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ബി.ജെ.പിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് ഭരണം നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യം മനസിലാകുമെന്നും രാഹുല്‍ പറഞ്ഞു.

ബി.ജെ.പി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണെന്നാണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാല്‍ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.


ഓടി നടന്ന് തറക്കല്ലിട്ടും റാലിയില്‍ പങ്കെടുത്തും മോദി: അഞ്ച് ദിവസത്തിനുള്ളില്‍ സന്ദര്‍ശിക്കുന്നത് പത്ത് സംസ്ഥാനങ്ങള്‍


ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. രാജ്യമാണ് ബി.ജെ.പിയേക്കാള്‍ വലുതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. നരേന്ദ്രമോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പത്തു മിനുട്ട് നേരം ഒരു വേദിയില്‍ നിന്ന് തന്നോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്.

We use cookies to give you the best possible experience. Learn more