| Sunday, 28th February 2021, 4:20 pm

രാഹുല്‍ ഭയ്യാ, നിങ്ങള്‍ അവധിയിലായിരുന്നതുകൊണ്ട് അറിയാത്തതാവും, ഫിഷറീസ് വകുപ്പൊക്കെയുണ്ട്; രാഹുലിനെ പരിഹസിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ മറുപടി.

കേന്ദ്രം രണ്ടുവര്‍ഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അവധിയില്‍ ആയതുകൊണ്ടായിരിക്കും രാഹുല്‍ അക്കാര്യം അറിയാതെ പോയതെന്നും അമിത് ഷാ പരിഹസിച്ചു.

”ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രഹുല്‍ ഗാന്ധി ഇവിടെ പറഞ്ഞു … എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പ് സൃഷ്ടിക്കാത്തത് എന്ന്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിന് നരേന്ദ്ര മോദിജി ഇതിനകം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ ഭയ്യ (സഹോദരന്‍) … നിങ്ങള്‍ അവധിയിലായിരുന്നു, അതുകൊണ്ട് നിങ്ങള്‍ക്കതറിയാന്‍ വഴിയില്ല…, ‘ഷാ പറഞ്ഞു.

നാല് തവണ ലോക്‌സഭയിലെത്തിയ പാര്‍ട്ടിക്ക് രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് ആരംഭിച്ച ഫിഷറീസ് വകുപ്പിനെ അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമം പരിപാലിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിയുമോ എന്നും അമിത് ഷാ ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Bhaiya… You Were On Leave”: Amit Shah On Fisheries Ministry Row

Latest Stories

We use cookies to give you the best possible experience. Learn more