ന്യൂദല്‍ഹി: രാഷ്ട്രീയത്തില്‍ പുതിയ ഭാഷ കൊണ്ടുവരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഷ്ട്രീയത്തിന് പുതിയ ഭാഷ കൊണ്ടുവരണമെന്നും മറ്റുളളവര്‍ക്കെതിരെ വൈരാഗ്യവും ആക്രമവും ഉണ്ടാക്കുന്നത് രാജ്യത്തിന് നല്ലതല്ലെന്നുമായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്.
‘ഞാന്‍ രാഷ്ട്രീയത്തില്‍ പുതിയ ഭാഷകൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഒരു പ്രശ്‌നത്തിനെതിരെ വളരെ ശക്തമായി നമുക്കെല്ലാവര്‍ക്കും പോരാടാം. പ്രത്യയശാത്രത്തിനെതിരെ പോരാടാം. പക്ഷെ മറ്റുള്ളവര്‍ക്കെതിരെ വൈരാഗ്യവും കലാപവും തൊടുത്തുവിടാന്‍ പാടില്ല. അത് രാജ്യത്തിന് നല്ലതല്ല.’രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ വിവിധ രാഷ്ട്രീയനേതാക്കള്‍ ഉയര്‍ത്തുന്ന തരംതാഴ്ന്ന കമന്റിനെതിരെയാവണം രാഹുലിന്റെ പ്രസ്താവന.
മുന്‍പ്രധാനമന്ത്രിയും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധിയെ മോദി ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന് വിളിച്ചിരുന്നു. രാജീവ് ഗാന്ധിയും കുടുംബവും നാവിക കപ്പല്‍ പേര്‍സണല്‍ ടാക്‌സിയാക്കിയെന്നും മോദി ആരോപിച്ചിരുന്നു.
ഇതിന് തിരിച്ചടിച്ചുകൊണ്ട രാഹുല്‍ പറഞ്ഞത് ‘നിങ്ങള്‍ എന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഇപ്പോഴും സ്‌നേഹം മാത്രമാണ് നല്‍കുന്നത്.’രാഹുല്‍ഗാന്ധി പറഞ്ഞു.