ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ജനുവരി 19 ന് പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി നടത്തുന്ന മെഗാ പ്രതിപക്ഷ റാലിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും വിട്ടുനില്‍ക്കും.
സോണിയയ്ക്കും രാഹുലിനും പകരം മുതിര്‍ന്ന നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചത്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സോണിയാ ഗാന്ധിയെ പരിപാടിയിലേക്ക് നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ സോണിയ ക്ഷണം നിരസിക്കുകയായിരുന്നു.
കുമാരസ്വാമി സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല; സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് എച്ച്.ഡി ദേവഗൗഡ
മമതാ ബാനര്‍ജിക്കൊപ്പം സോണിയാ വേദി പങ്കിടുന്നതില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്നും സോണിയയും രാഹുലും വിട്ടുനില്‍ക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ചുമത്സരിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു കഴിഞ്ഞ സാഹചര്യത്തില്‍ രാഹുലും സോണിയയും മമതയ്‌ക്കൊപ്പം വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നാണ് പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചത്.
അതേസമയം ബി.എസ്.പി അധ്യക്ഷ മായാവതി തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ബി.ജെ.പി ഇതര പാര്‍ട്ടികളുടെ പങ്കാളിത്തമായിരുന്ന മെഗാ റാലിയില്‍ പ്രതിഫലിക്കുകയെന്നും കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിയില്‍ കിഴക്കന്‍ മേഖലയില്‍ നടന്നതില്‍ വെച്ച് ഏറ്റവും വലിയ പൊതുയോഗമായിരിക്കും ഇതെന്നും മമത ബാനര്‍ജി അവകാശപ്പെട്ടിരുന്നു.