| Monday, 17th August 2020, 5:11 pm

'ഉത്തർപ്രദേശിൽ ജം​ഗിൾരാജ്'; ജാതി കൊലപാതകത്തിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും വിമർശനവുമായി രാഹുലും പ്രിയങ്കയും ‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും. ഉത്തർപ്രദേശിൽ ഇപ്പോൾ നടപ്പിലാകുന്നത് കാട്ടിലെ നിയമമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

സംസ്ഥാനത്ത് ജാതിയുമായി ബന്ധപ്പെട്ട അതിക്രമങ്ങളും സ്ത്രീകൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളും കൂടി വരികാണെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

ബാസ്​ഗവോണിലെ ദളിത് ​ഗ്രാമമുഖ്യന്റെ കൊലപാതകത്തെയും ഉത്തർപ്രദേശിൽ കൂടി വരുന്ന സ്ത്രീകൾക്കെതിരായ അതിക്രമത്തെയും അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിനെതിരെ
രാഹുൽ ​ഗാന്ധി രൂക്ഷ വിമർശനമുയർത്തിയത്. പറ്റില്ല എന്നൊരു വാക്ക് പറഞ്ഞത് കൊണ്ടുമാത്രമാണ് ദളിതനായ സർപഞ്ച് സത്യമേവ് കൊല്ലപ്പെട്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച്ചയാണ് ബാസ്​ഗവോൻ ​ഗ്രാമമുഖ്യനായ സർപഞ്ച് സത്യമേവിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്.

യു.പിയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ​ഗാന്ധിയും രം​ഗത്തെത്തി. ബുലന്ദ്ഷഹർ, ഹപൂർ, ലാകിംപൂർ , ​ഗൊരഖ്പൂർ എന്നിവിടങ്ങളിൽ തുടർച്ചയായി സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ വ്യക്തമാക്കുന്നത് സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പുർണമായും പരാജയപ്പെട്ടുവെന്നാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi and Priyanka Gandhi slams up government for caste atrocities

We use cookies to give you the best possible experience. Learn more