ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നടക്കുന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളോടും യുവാക്കളോടും അണിചേരാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി.
ഇത്തര സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരാണെന്ന് കാണിക്കേണ്ടത് നിര്‍ണായകമാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
”മോദിയും ഷായും ഇന്ത്യക്കെതിരെ അഴിച്ചുവിട്ട വിദ്വേഷത്തിനും അക്രമത്തിനും എതിരെ ഇന്ന് വൈകുന്നേരം 3 മണിക്ക് രാജ് ഘട്ടില്‍ എന്നോടൊപ്പം ചേരുക.” അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
നേരത്തെയും യുവാക്കളോട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാന്‍ രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
‘ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ തകര്‍ത്തതിലും നിങ്ങള്‍ക്കുള്ള രോഷം നേരിടാന്‍ അവര്‍ക്കാവില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതുകൊണ്ടാണ് അവര്‍ ഇന്ത്യയെ വിഭജിക്കുന്നതും വിദ്വേഷത്തിന്റെ മറവില്‍ ഒളിക്കുന്നതും. ഓരോ ഇന്ത്യക്കാരനോടും സ്നേഹം ചൊരിഞ്ഞു കൊണ്ടുമാത്രമേ അവരെ നമുക്കു തോല്‍പ്പിക്കാനാവൂ’, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.