Kerala News
മോദി ഒരിക്കലും സി.പി.ഐ.എം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല; ബി.ജെ.പി-സി.പി.ഐ.എം ഒത്തുകളിയെന്ന് രാഹുലിന്റെ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 03, 08:30 am
Saturday, 3rd April 2021, 2:00 pm

കോഴിക്കോട്: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സി.പി.ഐ.എമ്മിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു.

എവിടെയൊക്കെ പോകുമ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. എഴുന്നേല്‍ക്കുന്നതും ഉറങ്ങുന്നതും ഇത് പറഞ്ഞ് തന്നെ. എന്നാല്‍ ഒരിക്കലും സി.പി.ഐ.എം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല.സി.പി.ഐ.എമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ആര്‍.എസ്.എസിന് ഭീഷണി ഉണ്ടാകുന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്ന് അവര്‍ക്കറിയാം. ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമാണെന്ന് അവര്‍ക്കറിയാം. അതാണ് പരസ്യമായി എതിര്‍പ്പുണ്ടാകാത്തത്. ഇടതുപക്ഷം തുടരെ തുടരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. ഇത് തന്നെയാണ് ബി.ജെ.പിയും ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്യുന്നില്ല. സൗഹാര്‍ദ്ദമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ല രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Rahul against BJP and CPIM