ന്യൂദല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിനെയും ബ്രിട്ടീഷ് പരസ്യക്കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയെയും ബന്ധിപ്പിച്ച് കഥകളുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാംബ്രിഡ്ജ് അനലിക്കയുടെ സഹായം തേടിയിരുന്നെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് രാഹുല്‍ പ്രതികരണവുമായെത്തിയത്.
Problem: 39 Indians dead; Govt on the mat, caught lying.
Solution: Invent story on Congress & Data Theft.
Result: Media networks bite bait; 39 Indians vanish from radar.
Problem solved.
— Rahul Gandhi (@RahulGandhi) March 22, 2018
50 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ആ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെതുള്‍പ്പടെയുള്ളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്‌തെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് കേംബ്രിഡ്ജ് അനലറ്റിക്ക.
Read Also: ഇന്ത്യയിലുടനീളം 1 ലക്ഷം വൈഫൈ ഹോട്ട് സ്പോട്ട് സെന്ററുകളുമായി ബി.എസ്.എന്‍.എല്‍
“പ്രശ്‌നം: 39 ഇന്ത്യക്കാര്‍ മരിച്ചു. സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് തെളിഞ്ഞു. പരിഹാരം: കോണ്‍ഗ്രസിനെയും ഡാറ്റാ ചോരണ കമ്പനിയെയും കുറിച്ച് കഥകളുണ്ടാക്കുക, മാധ്യമങ്ങള്‍ക്ക് ഇര കിട്ടി. പ്രശ്‌നം പരിഹരിക്കപ്പെട്ടു” – രാഹുല്‍ ട്വീറ്റ് ചെയ്തു.
ഒരു വര്‍ഷം മുമ്പ് മൊസ്യൂളില്‍ നിന്ന് തട്ടിക്കൊണ്ട് പോയ 39 ഇന്ത്യന്‍ തൊഴിലാളികളുടെ മരണ വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് പാര്‍ലിമെന്റില്‍ അറിയിച്ചത്.
Read also: ജെ.എന്‍.യുവിനെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്ന വിധം
തൊഴിലാളികളുടെ മരണ വിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചു വച്ചുവെന്നും ബന്ധുക്കളെ വിവരം അറിയിക്കാന്‍ വളരെ വൈകിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് പാര്‍ലിമെന്റില്‍ മരണ വിവരം അറിയിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.