| Tuesday, 24th November 2020, 11:13 am

'ഗോ മാതാ ഫ്രൈയുമായി' രഹ്‌ന ഫാത്തിമ; കേസ് കഴിയുന്നത് വരെ അഭിപ്രായപ്രകടനം പാടില്ലെന്ന് കോടതി; ജാമ്യം റദ്ദാക്കാതിരിക്കാന്‍ ഒരു അവസരം കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ വിചാരണ കഴിയുന്നത് വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തരുതെന്ന് ഹൈക്കോടതി.

രഹ്‌നയുടെ യുട്യൂബ് ചാനലില്‍ ‘ഗോമാതാ’ ഫ്രൈ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപ്പൂര്‍വ്വം മത സ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ് സുനില്‍ തോമസാണ് രഹ്നയെ വിലക്കിയിരിക്കുന്നത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നും കോടതി ഹരജി തീര്‍പ്പാക്കി കൊണ്ട് പറഞ്ഞു.

2 കേസില്‍ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നെന്നും കോടതി പറഞ്ഞു.

നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നുള്ള കര്‍ശന വ്യവസ്ഥകളും ജാമ്യ ഹരജിയില്‍ ഏര്‍പ്പെടുത്തി. വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും.

ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയിലായിരുന്നു നേരത്തെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണ മേനോനായിരുന്നു രഹ്ന ഫാത്തിമയക്കെതിരെ അന്ന് പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Rahna Fatima with ‘Go Mata Fry’; Court not to post on social media until case is over; One more chance not to cancel the bail

We use cookies to give you the best possible experience. Learn more