| Monday, 29th October 2018, 9:21 pm

മതവികാരം വൃണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിനെ തുടര്‍ന്നാണ് രഹ്ന കോടതിയെ സമീപിച്ചത്.

പത്തനംതിട്ട പൊലീസാണ് രഹ്നയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്ത ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാരോപിച്ച് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്ക് എതിരെ പരാതി നല്‍കിയത്.

Also Read “ഹിന്ദു മുന്നേറ്റം തടയിടാന്‍ മുസ്‌ലീങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു” രാഹുല്‍ ഈശ്വറിനെ തള്ളാന്‍ തന്ത്രി കുടുംബം കൂട്ടുപിടിച്ചത് തീവ്രവര്‍ഗീയ വാദങ്ങള്‍

എന്നാല്‍ കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹ്ന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച കേസില്‍ ബി.ജെ.പി നേതാവിനെ റിമാന്‍ഡു ചെയ്തിരുന്നു. രഹ്ന താമസിച്ച ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ച കേസിലെ പ്രതി പി.ബി. ബിജുവിനെയാണ് എറണാകുളം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

We use cookies to give you the best possible experience. Learn more