രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
Kerala News
രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th December 2018, 10:54 am

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് രഹ്നയ്ക്ക് ജാമ്യം നല്‍കിയത്.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് കോടതി വ്യക്തമാക്കി. ഇനിയും രഹ്നയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കേണ്ടതിലെന്ന് കോടതി നിരീക്ഷിച്ചു.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്ത എന്ന പരാതിയിലാണ് രഹ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. സമാനസ്വഭാവമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദ്ദേശിച്ചു.

ALSO READ: ഹര്‍ത്താല്‍ ദിനത്തില്‍ ഒടിയന്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ബി.ജെ.പി; തിരുവനന്തപുരത്തും കോഴിക്കോടും ഷോ മുടങ്ങി, തിയേറ്ററിന് മുന്നില്‍ പ്രതിഷേധം

പത്തനംതിട്ട പൊലീസാണ് രഹ്നയ്ക്കെതിരെ കേസ് എടുത്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്ത ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാരോപിച്ച് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്ക് എതിരെ പരാതി നല്‍കിയത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്. കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

രഹ്നയുടെ സന്ദര്‍ശനം ശബരിമലയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചായിരുന്നു കോടതി രഹ്നയ്ക്ക് അന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

WATCH THIS VIDEO: