2024 ഐ.പി.എല്‍ പ്ലേയോഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159 റണ്‍സിന് തകരുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് കൊല്‍ക്കത്ത വിജയം അനായാസം ആക്കിയത്. ഓപ്പണിങ് കൂട്ടുകെട്ടല്‍ ഫില്‍ സാള്‍ട്ട് ഇല്ലാതെ ഇറങ്ങിയ സുനില്‍ നരെയ്ന്‍ നാലു ഫോര്‍ ഉള്‍പ്പെടെ 16 പന്തില്‍ 21 റണ്‍സ് നേടി തുടക്കം കുറിച്ചപ്പോള്‍ റഹ്‌മാനുള്ള ഗുര്‍ബസ് 14 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറും നേടി 23 റണ്‍സ് അടിച്ചു.
ടീമില്‍ സാള്‍ട്ടിന് പകരക്കാരനായി വന്ന അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തന്റെ അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ്. താരം ടീമിലേക്ക് തിരിച്ചെത്തയതെന്നാണ് ഗുര്‍ബാസ് പറഞ്ഞത്.
‘എന്റെ അമ്മ ഇപ്പോഴും ആശുപത്രിയിലാണ്, ഞാന്‍ അമ്മയുമായി എന്നും സംസാരിക്കാറുണ്ട്. പക്ഷെ കൊല്‍ക്കത്തയും എന്റെ ഫാമിലിയാണ്. അവര്‍ക്ക് എന്നെ ആവിശ്യമാണ്. അതുകൊണ്ടാണ് ഞാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയത്. ഇത് കുറച്ച് കഠിനമാണ് എന്നാലും ഞാന്‍ ഇത് മാനേജ് ചെയ്യും,’ റഹ്‌മാനുള്ള ഗുര്‍ബാസ് പറഞ്ഞു.
ഇന്ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ മത്സരമാണിത്.
Content Highlight: Rahmanullah Gurbaz Talking About His Return In KKR