അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ മത്സരത്തില്‍ 36 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ആണ്.
The moment he brought up his 7th ODI hundred – @RGurbaz_21! 💯#AfghanAtalan | #AFGvSA | #GloriousNationVictoriousTeam pic.twitter.com/S7e98ilU6V
— Afghanistan Cricket Board (@ACBofficials) September 20, 2024
110 പന്തില്‍ നിന്ന് 10 ഫോറും മൂന്നു സിക്‌സും അടക്കം 105 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ ഏഴാം സെഞ്ച്വറിയാണ് താരത്തിന് നേടാന്‍ സാധിച്ചത്. മാത്രമല്ല ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.
𝐇𝐔𝐍𝐃𝐑𝐄𝐃!!! 💯@RGurbaz_21 puts on a terrific batting performance and brings up his 7th ODI century to become the first Afghan batter to achieve this feat in the format. 🤩
Incredible knock, Gurbaz! 👏#AfghanAtalan | #AFGvSA | #GloriousNationVictoriousTeam pic.twitter.com/vRT3Rr8uEc
— Afghanistan Cricket Board (@ACBofficials) September 20, 2024
അഫ്ഗാനിസ്ഥാന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാക്കാനാണ് റഹ്‌മാനുള്ള ഗുര്‍ബാസിന് സാധിച്ചത്.
അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ ഒ.ഡി.ഐ സെഞ്ച്വറികള്‍ നേടുന്ന താരം എണ്ണം എന്ന ക്രമത്തില്‍
റഹ്‌മാനുള്ള ഗുര്‍ബാസ് – 7
മുഹമ്മദ് ഷഹസാദ് – 6
ഇബ്രാഹിം സദ്രാന്‍ – 5
റഹ്‌മത് ഷാ – 5
കരീം സാദിഖ് – 2
തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരത്തിന്റെ വിക്കറ്റ് നേടിയത് സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ നന്ദ്രെ ബര്‍ഗര്‍ ആണ്. താരത്തിന് പുറമേ ഓപ്പണര്‍ റിയാസ് ഹസ്സന്‍ 29 റണ്‍സും നേടി മടങ്ങിയിരുന്നു. നിലവില്‍ ക്രീസില്‍ തുടരുന്നതും 45 റണ്‍സ് നേടിയ റഹ്‌മത്ത് ഷായും 9 റണ്‍സ് നേടിയ അസ്മത്തുള്ള ഓമര്‍സിയുമാണ്.
Content Highlight: Rahmanullah Gurbaz In Record Achievement