| Friday, 25th October 2024, 8:03 am

ആ പരാജയം എന്നെ അപ്‌സെറ്റാക്കി; ബോളിവുഡിലെ ഓഫറുകള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ട്: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വികാസ് ബഹല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗണപത്: എ ഹീറോ ഈസ് ബോണ്‍. ഡിസ്റ്റോപ്പിയന്‍ സ്‌പോര്‍ട്‌സ് ആക്ഷന്‍ ഴോണറില്‍ എത്തിയ ഈ സിനിമയില്‍ ടൈഗര്‍ ഷ്രോഫ് ആയിരുന്നു നായകനായി എത്തിയത്.

അദ്ദേഹത്തിന് പുറമെ അമിതാഭ് ബച്ചന്‍, കൃതി സനോന്‍, എല്ലി അവ്രാം എന്നിവരും മലയാളികളുടെ പ്രിയനടന്‍ റഹ്‌മാനും ഗണപതിനായി ഒന്നിച്ചിരുന്നു. റഹ്‌മാന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഇത്.

എന്നാല്‍ തിയേറ്ററില്‍ എത്തിയതോടെ സിനിമ മോശം അഭിപ്രായങ്ങള്‍ നേടുകയും ബോക്സ് ഓഫീസില്‍ പരാജയമാകുകയും ചെയ്തു. ഇപ്പോള്‍ ഈ പരാജയത്തെ കുറിച്ച് പറയുകയാണ് റഹ്‌മാന്‍.

‘ആ സിനിമ എന്റെ ഹിന്ദിയിലെ ആദ്യ ചിത്രം എന്ന നിലയില്‍ ഞാന്‍ കണ്ടിട്ടില്ല. അതിന്റെ പരാജയവും അങ്ങനെ തന്നെയാണ്. ഞാന്‍ ആ സിനിമയുടെ പരാജയത്തോടെ എന്റെ ഹിന്ദി സിനിമയിലെ ഫ്യൂച്ചര്‍ എന്താകുമെന്നൊന്നും ചിന്തിച്ചിട്ടില്ല.

പക്ഷെ ആ സിനിമയുടെ പരാജയത്തില്‍ ഞാന്‍ അപ്‌സെറ്റായിരുന്നു. ആ സിനിമ അങ്ങനെ ആയതില്‍ ഞാന്‍ അപ്‌സെറ്റാണ്. എനിക്ക് ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് നിരവധി സിനിമകളുടെ ഓഫറുകള്‍ അതിന് മുമ്പ് വന്നിട്ടുണ്ട്.

പക്ഷെ ഞാന്‍ ആ ഓഫറുകളൊന്നും സ്വീകരിച്ചില്ല. കാരണം എനിക്ക് വന്ന ആ ഓഫറുകളില്‍ ഞാന്‍ അത്ര ഹാപ്പി ആയിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഗണപതിന്റെ ഓഫറ് വന്നപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു.

വികാസ് ബഹല്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് നരേറ്റ് ചെയ്തപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം എനിക്ക് മനസിലായി. എന്നാല്‍ ആ സമയത്ത് ടീമിന് പിന്നിലെ പൊളിറ്റിക്കല്‍ ഇഷ്യൂസിനെ കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ആ സിനിമ മികച്ച രീതിയില്‍ വര്‍ക്കായില്ല,’ റഹ്‌മാന്‍ പറഞ്ഞു.


Content Highlight: Rahman Talks About Ganapath And His Career In Bollywood

We use cookies to give you the best possible experience. Learn more