| Tuesday, 25th June 2024, 9:09 am

ബാച്ച്ലര്‍ പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്ന് അമല്‍ നീരദിനോട് പറഞ്ഞു; അവന്‍ എനിക്ക് ഒരു മറുപടി നല്‍കി: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. താരം വളരെ വ്യത്യസ്തമായ വേഷത്തില്‍ എത്തിയ സിനിമയായിരുന്നു ബാച്ച്ലര്‍ പാര്‍ട്ടി. 2012ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് അമല്‍ നീരദായിരുന്നു. റഹ്‌മാന് പുറമെ നിത്യ മേനോന്‍, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ മണി, പൃഥ്വിരാജ് സുകുമാരന്‍, ആശിഷ് വിദ്യാര്‍ത്ഥി, വിനായകന്‍, ജോണ്‍ വിജയ്, ജിനു ജോസഫ് എന്നിവരുള്‍പ്പെടെയുള്ള വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ ഒന്നിച്ചിരുന്നു.

ഈ സിനിമയുടെ കഥ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ അതേസമയം സിനിമയില്‍ സംശയമുണ്ടായിരുന്നുവെന്നും പറയുകയാണ് റഹ്‌മാന്‍. ബെന്നിയെന്ന കഥാപാത്രമായിട്ടായിരുന്നു താരം ഈ സിനിമയില്‍ എത്തിയത്. സംവിധായകന്‍ അമല്‍ നീരദിനോട് തന്റെ സംശയം പങ്കുവെച്ചിരുന്നുവെന്നും റഹ്‌മാന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് അമല്‍ നീരദിനെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. അദ്ദേഹം എന്റെ ബ്ലാക്ക് സിനിമയുടെ ഡി.ഒ.പി ആയിരുന്നു. അങ്ങനെ ഒരിക്കല്‍ അമല്‍ എന്നെ വിളിച്ചിട്ട് ഒരു സബ്ജെക്റ്റുണ്ടെന്ന് പറഞ്ഞു. അവന്‍ മദ്രാസില്‍ ആ സിനിമയുടെ കഥ പറയാന്‍ വന്നപ്പോള്‍ ആ സിനിമയുടെ കാസ്റ്റിങ്ങും എനിക്ക് പറഞ്ഞു തന്നു.

അമലിന്റെ ആ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ബാച്ച്ലര്‍ പാര്‍ട്ടി. പക്ഷേ എന്തുകൊണ്ടോ എനിക്ക് ആ സിനിമയില്‍ സംശയം ഉണ്ടായിരുന്നു. എന്നാല്‍ അമലിന് ഒരു പ്രത്യേക ഓഡിയന്‍സുണ്ടായിരുന്നു. അന്ന് ആ ഓഡിയന്‍സിനെ മനസില്‍ കണ്ടുകൊണ്ടാണ് സിനിമ ചെയ്യുന്നതൊണ് അമല്‍ പറഞ്ഞത്.

Also Read: അവസാനമിറങ്ങിയ മൂന്ന് സിനിമയും പ്രതീക്ഷക്കൊത്ത് വന്നില്ല, എന്നിട്ടും ബുക്ക്‌മൈഷോ ഇന്‍ട്രസ്റ്റില്‍ ഇങ്ങേര് തന്നെ മുന്നില്‍, ഫാന്‍സിന്റെ സ്വന്തം ഡാര്‍ലിങ്

ഈ സിനിമ ഒരു നടനെന്ന നിലയില്‍ എന്റെ തൊപ്പിയിലെ വ്യത്യസ്തമായ ഒരു തൂവലായിരുന്നു. അത്രയേറെ സ്റ്റൈലിലുള്ള ഒരു സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. ഞാന്‍ അത്രനാള്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു ബാച്ച്ലര്‍ പാര്‍ട്ടിയിലേത്. ആ സിനിമയില്‍ ഞാന്‍ വലിയ സന്തോഷവാനായിരുന്നു,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Rahman Talks About Amal Neerad’s Reply About Bachelor Party Movie

We use cookies to give you the best possible experience. Learn more