മലയാളികളുടെ ഇഷ്ടനടനാണ് റഹ്മാൻ. പത്മരാജൻ ഒരുക്കിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നടനാണ് റഹ്മാൻ.
ഒരുകാലത്ത് യുവ ജനങ്ങൾക്കിടയിൽ തരംഗമായിരുന്നു റഹ്മാൻ. വലിയ ആരാധകർ ഉണ്ടായിരുന്ന റഹ്മാൻ സിനിമയിൽ നിന്നൊരു ഇടവേള എടുത്ത ശേഷം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് വീണ്ടും സിനിമകളിൽ സജീവമാകുന്നത്.
തിരിച്ചുവരവിൽ അന്യഭാഷകളിൽ സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്ന താരമായിരുന്നു റഹ്മാൻ. ആദ്യമായി ഒരു വില്ലൻ വേഷം ചെയ്താൽ സിനിമാ മേഖലയിൽ അത് ചർച്ചയാവുമെന്നും എന്നാൽ പ്രേക്ഷകർ അത് അംഗീകരിക്കുമെന്നും റഹ്മാൻ പറഞ്ഞു.
തന്റെ രണ്ടാമത്തെ മകൾ ഉണ്ടായ സമയത്ത് താൻ ഹീറോയായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കില്ലായിരുന്നുവെന്നും റഹ്മാൻ പറഞ്ഞു. ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു റഹ്മാൻ.
‘ഇൻഡസ്ട്രിയൽ അതൊരു സംസാരമാവും. പിന്നെ അടുത്ത ഒരു സിനിമ വരുമ്പോൾ അതിലും ചിലപ്പോൾ എനിക്ക് വില്ലൻ വേഷമായിരിക്കും കിട്ടുക. നല്ല സിനിമകൾ ചെയ്യാൻ വേണ്ടി വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഞാൻ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളൂ. അജിത്തിന്റെ ബില്ല, സിങ്കം 2. ഇതൊക്കെ കണ്ടിട്ട് പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. പക്ഷേ അവർ ഒരിക്കലും ഇനി വില്ലൻ വേഷം ചെയ്താൽ മാത്രം മതിയെന്ന് പറയുന്നില്ല,’റഹ്മാൻ പറയുന്നു.
ഇപ്പോൾ പ്രേക്ഷകർ ഒരുപാട് മാറി. പ്രേക്ഷകർ അന്നും ഇന്നും ഉഷാറായിരുന്നു. നിങ്ങൾ ആരുമാവട്ടെ പ്രേക്ഷകർക്ക് നല്ല സിനിമകൾ മതി. ഇൻഡസ്ട്രിയിൽ അങ്ങനെയാണ്. നമുക്കൊരു നല്ല വില്ലൻ വേണം കാണാൻ കൊള്ളാവുന്ന ഒരാൾ വേണമെന്ന് പറഞ്ഞാൽ, റഹ്മാൻ കാണാൻ കൊള്ളാം ആ പടത്തിലെ വില്ലനുമല്ലേ, എന്നാൽ പുള്ളിയെ വിളിക്ക് എന്ന് പറയും. ഇങ്ങനെയൊക്കെ ആയിരിക്കും.
എന്റെ രണ്ടാമത്തെ മോളുണ്ടായ ശേഷമാണ് അതിൽ ഒരു മാറ്റം ഉണ്ടാവുന്നത്. 2003ൽ എന്റെ രണ്ടാമത്തെ മകൾ ജനിച്ച ശേഷം ഇങ്ങനെയുള്ള വേഷങ്ങളാണ് കാണുന്നത്.
ഞാൻ ഒരിക്കൽ ഹീറോയായിരുന്നു മോളെ എന്ന് പറഞ്ഞിട്ട് അവൾ വിശ്വസിച്ചില്ല. ധ്രുവങ്ങൾ പതിനാറ് ഒക്കെ ഇറങ്ങിയ ശേഷമാണ് അത് മാറ്റിയെടുത്തത്,’റഹ്മാൻ
Content Highlight: Rahman Talk About his Daughter