പത്മരാജൻ ഒരുക്കിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നടൻ റഹ്മാൻ. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് റഹ്മാൻ. ‘ഒരു മധുരക്കിനാവിൻ’ പാട്ടിലെ ചടുലമായ നൃത്തത്തിലൂടെയെല്ലാം നിരവധി ആരാധകർ റഹ്മാന് സ്വന്തമായിരുന്നു.
റൊമാന്റിക് ഹീറോ ഇമേജിൽ ആയിരുന്നു റഹ്മാൻ എന്നും തിളങ്ങിയിരുന്നത്. കരിയറിൽ ഒരു ഇടവേളയെടുത്ത് വീണ്ടും വന്നപ്പോഴും മലയാളികൾ ഇരുകൈയും നീട്ടിയാണ് റഹ്മാനെ വരവേറ്റത്.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ റഹ്മാൻ അഭിനയിച്ചിരുന്നു. ഒരു സൂപ്പർ സ്റ്റാറിന്റെ വേഷത്തിലായിരുന്നു റഹ്മാൻ ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ താൻ മമ്മൂട്ടിയെ അനുകരിച്ചാണ് അഭിനയിച്ചതെന്ന് പലരും പറഞ്ഞിരുന്നുവെന്നും അത് തനിക്ക് പ്രയാസമുണ്ടാക്കിയിരുന്നുവെന്നും റഹ്മാൻ പറയുന്നു. കാര്യം താൻ മമ്മൂട്ടിയോട് പറഞ്ഞിരുന്നുവെന്നും റഹ്മാൻ കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സത്യം പറഞ്ഞാൽ പലരും അങ്ങനെ പറയുന്നത് കേട്ടു. ഒരുപാട് പേർ പറഞ്ഞു, ഞാൻ മമ്മൂക്കയെ അനുകരിച്ചാണ് ആ കഥാപാത്രം ചെയ്തിരിക്കുന്നതെന്ന്. അതെനിക്ക് വിഷമം ഉണ്ടാക്കിയ ഒരു കാര്യമാണ്.
ഒരിക്കലും ഞാനത് മനസിൽ പോലും വിചാരിച്ചിട്ടില്ല. ഞാനൊരു മിമിക്രി ആർട്ടിസ്റ്റ് ഒന്നുമല്ല. മമ്മൂക്കയെ കണ്ട് അതുപോലെ അഭിനയിക്കാൻ ഒന്നും കഴിയില്ല. പക്ഷെ എന്റെ മനസിൽ അത് കിടക്കുന്നുണ്ടായിരുന്നു. എനിക്കങ്ങനെ ഫീൽ ചെയ്തു.
ഞാനത് ഇച്ചാക്കയുടെ അടുത്ത് പോയി പറയുകയും ചെയ്തു. ഞാൻ പറഞ്ഞു, ഇച്ചാക്ക ഇങ്ങനെയൊരു സംഭവമുണ്ട്. ആളുകൾ പറയുന്നുണ്ട്. ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ലായെന്ന്.
മമ്മൂക്ക എന്നോട് ചോദിച്ചു, ആരാണ് അങ്ങനെ പറഞ്ഞത്, അങ്ങനെ ഒന്നുമിലല്ലോയെന്ന്. പക്ഷെ തീർച്ചയായും അദ്ദേഹം അത് കേട്ടിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ആദ്യം അറിയുക മമ്മൂക്കയാണ്,’ റഹ്മാൻ പറയുന്നു.
Content Highlight: Rahman Talk About His Character In Traffic Movie