പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 16ാം വയസ്സിലായിരുന്നു അദ്ദേഹം ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ സാധിച്ച റഹ്‌മാന്‍ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു.
കൂടെവിടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രമാണ് തനിക്ക് ടെന്‍ഷന്‍ ഇല്ലാതിരുന്നതെന്ന് പറയുകയാണ് റഹ്‌മാന്‍. അന്ന് തനിക്ക് സിനിമയുടെയോ കൂടെ അഭിനയിക്കുന്നവരുടേയോ സംവിധായകന്റേയോ വാല്യൂ അറിയില്ലായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രത്തിന് ശേഷമാണ് തനിക്ക് ടെന്‍ഷനാകാന്‍ തുടങ്ങിയതെന്നും ക്യാമറ ഫിലിമിന്റെ വില മനസിലായപ്പോള്‍ കൂടുതല്‍ ടേക്കുകള്‍ പോകാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസിലായെന്നും റഹ്‌മാന്‍ പറയുന്നു.
സിനിമയുടെ സെറ്റിലേക്ക് വരുന്ന അഭിനേതാക്കളുടെ മതിപ്പും അവരുടെ സമയത്തിന്റെ വിലയുമെല്ലാം അപ്പോള്‍ മുതല്‍ തനിക്ക് മനസിലായെന്നും അതെല്ലാം അറിയാന്‍ തുടങ്ങിയപ്പോള്‍ ടെന്‍ഷന്‍ ആകാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു റഹ്‌മാന്‍.
‘കൂടെവിടെ സിനിമയില്‍ മാത്രമാണ് ഞാന്‍ ടെന്‍ഷന്‍ ഇല്ലാതെ അഭിനയിച്ചത്. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരുടെ കൂടെയാണോ അഭിനയിക്കുന്നത്, ചിത്രത്തിന്റെ സംവിധായകന്‍ ആരാണെന്നോ ഇവരുടെ വാല്യൂ എന്താണെന്നോ ഒന്നും എനിക്കന്ന് അറിയില്ലായിരുന്നു.
ഞാന്‍ ഏതോ ബോര്‍ഡിങ് സ്‌കൂളില്‍ പഠിച്ചു, അവര്‍ അവിടെനിന്ന് എന്നെ വിളിച്ചുകൊണ്ടു വന്നിട്ട് ഇതല്ല അത് ചെയ്യ് എന്നൊക്കെ പറഞ്ഞു എന്നെ കൊണ്ട് ചെയ്യിപ്പിച്ചു എന്നല്ലാതെ എനിക്ക് ആ സിനിമയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സിനിമയ്ക്ക് ശേഷമാണ് സത്യത്തില്‍ എനിക്ക് പേടി ആകാന്‍ തുടങ്ങുന്നത്.
അപ്പോഴാണ് ക്യാമറ ഫിലിമിന്റെ വിലയെ കുറിച്ചൊക്കെ ബോധവാനാകുന്നത്. രണ്ടാമത്തെയും മൂന്നാമത്തേയുമെല്ലാം ടേക്ക് പോകുമ്പോള്‍ ഫിലിമിന് നല്ല വിലയുണ്ടെന്നും അതുകൊണ്ട് അധികം ടേക്ക് പോകാന്‍ പാടില്ലെന്നുമൊക്കെ മനസിലാകുന്നത് അപ്പോഴാണ്. അതുപോലതന്നെ സെറ്റിലേക്ക് വരുന്ന നടന്മാരും അവരുടെ മതിപ്പും ടൈമും എല്ലാം അപ്പോഴാണ് അറിയാന്‍ തുടങ്ങുന്നത്. അറിഞ്ഞപ്പോള്‍ മുതല്‍ ടെന്‍ഷന്‍ ആകാന്‍ തുടങ്ങി,’ റഹ്‌മാന്‍ പറയുന്നു.
Content Highlight: Rahman Says He Was Not Tensed When Doing Koodevide Movie