കൊച്ചി: രഹ്നാ ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സ്ഥലം മാറ്റി. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബി.എസ്.എന്‍.എല്‍ പറയുന്നത്. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ബി.എസ്.എന്‍.എല്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ബി.എസ്.എന്‍.എല്‍ അറിയിച്ചു.
ശബരിമല വിഷയത്തില്‍ രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബി.എസ്.എന്‍.എല്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
രഹ്നാ ഫാത്തിമയുടെ ഓഫീസിതര പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബി.എസ്.എന്‍.എല്‍ നേരത്തെ പറഞ്ഞിരുന്നു. ഓഫീസിന് പുറത്ത് രഹ്ന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ത്തന്നെയാണ് ഉത്തരവാദി. ഓഫീസിന് പുറത്ത് ഔദ്യോഗിക പ്രവര്‍ത്തന സമയത്തല്ലാതെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ രേഖാമൂലം നല്‍കിയ ചുമതലകളില്‍ ഉള്‍പ്പെടാത്ത പ്രവര്‍ത്തനങ്ങള്‍ക്കോ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് ബി.എസ്.എന്‍.എല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.