| Thursday, 18th April 2024, 9:48 am

ജനസംഖ്യാ നേട്ടം ലാഭത്തിലാക്കുന്നതില്‍ ഇന്ത്യ ചൈനക്കും കൊറിയക്കും പിന്നില്‍: രഘുറാം രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ജനസംഖ്യാപരമായ നേട്ടത്തിന്റെ ആനുകൂല്യങ്ങള്‍ ലാഭമാക്കുന്നതില്‍ ഇന്ത്യ ചൈനക്കും കൊറിയക്കും പിന്നിലാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. 2047ഓടെ ഇന്ത്യയെ വികസിത സമ്പദ്ഘടനയുള്ള രാജ്യമാക്കി മാറ്റുന്നതിനെ കുറിച്ച് ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാപരമായ ആനുകൂല്യത്തിന്റെ നേട്ടങ്ങള്‍ ഇന്ത്യ കൊയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക മൂലധനം മെച്ചപ്പെടുത്തണമെന്നും വൈദഗ്ധ്യശേഷി വര്‍ദ്ധിപ്പിക്കണമെന്നും രഘുറാം രാജന്‍ സംസാരിച്ചു.

‘ജനസംഖ്യാ നേട്ടം മുതലെടുത്ത ചൈനയെയും കൊറിയയെയും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച ആറ് ശതമാനം വരെ കുറവാണ്. ജനങ്ങള്‍ക്ക് ഇവിടെ തൊഴില്‍ കൊടുക്കുന്നില്ല. എങ്ങനെയാണ് തൊഴില്‍ കൊടുക്കാന്‍ സാധിക്കുമെന്ന ചോദ്യങ്ങളാണ് ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നത്. ജനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയും ലഭ്യമായ തൊഴിലുകളുടെ സ്വഭാവം മാറ്റുകയാണ് ചെയ്യേണ്ടത്; രഘുറാം പറഞ്ഞു.

കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ കൊണ്ടുവന്ന അപ്രന്റീസ്ഷിപ്പ് എന്ന ആശയം ഫലപ്രദമായി നടപ്പിലാക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ചിപ് നിര്‍മാണത്തിനായി ഇന്ത്യ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവാക്കുന്നതിനെതിരെ രഘുറാം വിമര്‍ശനം ഉന്നയിച്ചു. തുകല്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകള്‍ കാര്യമായി മെച്ചപ്പെടുന്നില്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ പറഞ്ഞു.

Content Highlight: Raghuram Rajan says India is lagging behind China and Korea in capitalizing on the benefits of demographic gain

We use cookies to give you the best possible experience. Learn more