ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനിച്ച ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും നിരോധനവുമായി ബന്ധപ്പെട്ട തീരുമാനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നുമുള്ള മുന്‍ റിസര്‍വ് ബാങ്ക ഗവര്‍ണര്‍ രഘു റാം രാജന്റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.
നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന താന്‍ യു.എസില്‍ ഇരുന്നാണ് കേട്ടതെന്നും തന്റെ കൈവശമുള്ള ഇന്ത്യന്‍ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് രഘുറാം രാജന്‍ പറയുന്നത്.
നോട്ട് നിരോധനം ഏത് ദിവസമാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് അറിയില്ലായിരുന്നു. പെട്ടെന്നാണ് അങ്ങനെയൊരു തീരുമാനം വരുന്നത്.
Dont Miss ബീഫ് കഴിക്കാനായി ആരും ഇങ്ങോട്ട് വരേണ്ട; സ്വന്തം രാജ്യത്തിരുന്ന് കഴിച്ചാല്‍ മതി; വിദേശികളോട് കേന്ദ്ര ടൂറിസം മന്ത്രി കണ്ണന്താനം
ആര്‍.ബി.ഐ ഗവര്‍ണറായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 4 നാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്. നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ യു.എസിലുള്ള താന്‍ നോട്ട് മാറ്റാനായി മാത്രം ഇവിടേക്ക് വരികയായിരുന്നുവെന്നാണ് രഘുറാം രാജന്‍ പറയുന്നത്.
നോട്ട് നിരോധനത്തെ ഒരുഘട്ടത്തില്‍ പോലും അനുകൂലിച്ചിരുന്നില്ലെന്നും ആര്‍.ബി.ഐ തലപ്പത്തുണ്ടായിരുന്ന കാലത്ത് ഒരിക്കല്‍ പോലും നോട്ട് അസാധുവാക്കലില്‍ തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
തന്റെ ഏറ്റവും പുതിയ പുസ്തകമായ ഐ ഡു വാട്ട് ഡു ഐ ഡു എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിക്കോഗാ സര്‍വ്വകലാശാലയിലെ എക്കണോമിക്സ് പ്രൊഫസറാണ് ഇദ്ദേഹം. തന്റെ പിന്‍ഗാമികളുടെ തുടക്കകാലത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയിട്ടാണ് ഇത്രയും കാലം നോട്ട് നിരോധന വിഷയത്തില്‍ താന്‍ പരാമര്‍ശങ്ങളൊന്നും നടത്താതിരുന്നതെന്നും അദ്ദേഹം നേരത്തെ തുറന്നു പറഞ്ഞിരുന്നു.