| Sunday, 3rd September 2017, 9:31 am

നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവുമുണ്ടാവില്ലെന്ന് അന്നേ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: രഘുറാം രാജന്റെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഹ്രസ്വകാല സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്ന വിനാശകരമായ തീരുമാനമാണിതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുണ്ടായാലും അതുണ്ടാക്കിവെയ്ക്കുന്ന സാമ്പത്തിക ബാധ്യതയെക്കാള്‍ കുറവായിരിക്കുമെന്നാണ് തനിക്കു തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

“ഐ ഡു വാട്ട് ഐ ഡു” എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആര്‍.ബി.ഐ ഗവര്‍ണര്‍ ആയിരുന്ന കാലത്ത് അദ്ദേഹം അഭിമൂഖീകരിച്ച പ്രതിസന്ധികളുമായി ബന്ധപ്പെട്ട പ്രസംഗങ്ങളുടെ സംഗ്രഹമാണ് ഈ പുസ്തകം.

“ആര്‍.ബി.ഐ ഗവര്‍ണര്‍ ആയിരുന്ന കാലത്ത് നോട്ടുനിരോധനത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2016 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ എന്നോട് എന്റെ അഭിപ്രായം ആരാഞ്ഞത്. ഞാന്‍ വാക്കാലാണ് മറുപടി പറഞ്ഞത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുണ്ടായാല്‍ തന്നെ ഹ്രസ്വകാല സാമ്പത്തിക ബാധ്യത അതിനേക്കാള്‍ വലുതാവും.” രാജന്‍ പറഞ്ഞു.


Also Read: മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി: 50 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ്


കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മൂന്നിന് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും ഇറങ്ങിയശേഷം ആദ്യമായാണ് നോട്ടുനിരോധനത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാറിന്റെ നോട്ടുനിരോധനം പരാജയമാണെന്ന് സൂചിപ്പിക്കുന്ന ആര്‍.ബി.ഐ വിവരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. നിരോധിച്ച 1000ത്തിന്റെയും 500ന്റെയും നോട്ടുകളില്‍ 99%വും തിരിച്ചെത്തിയിരുന്നു. കൂടാതെ ഈ വര്‍ഷം ഏഴില്‍ നിന്നും 5.7% ആയി കൂപ്പുകുത്തുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more