ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ വോട്ടു ചെയ്യാന്‍ വരിനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനെ ‘രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും’ എന്നാണ് ബി.ജെ.പി പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ഇൗ പരാമര്‍ശത്തിനെതിരെ രഘുറാം രാജന്‍ രംഗത്തുവരുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരം പരാമര്‍ശം നടത്തുന്ന ജനാധിപത്യ സര്‍ക്കാര്‍ ലോകത്തെവിടെയുമുള്ളതായി തനിക്കറിയില്ലെന്നാണ് രഘുറാം രാജന്‍ ട്വീറ്റ് ചെയ്തത്. ഔദ്യോഗികമായി ബി.ജെ.പി കൈകാര്യം ചെയ്യുന്നതാണോ ഇതെന്ന് ചോദിക്കുകയും ചെയ്തു അദ്ദേഹം.
ശനിയാഴ്ച ദല്‍ഹിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെയായിരുന്നു ബി.ജെ.പി കര്‍ണാടക ഘടകത്തിന്റെ വിവാദ പ്രസ്താവന.
ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക പേജിലൂടെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തുവരുന്നത്. നേരത്തേ കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്തലജെ മലയാളികള്‍ക്ക് നേരെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ മൂലം കര്‍ണാടത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നാണ് അവര്‍ പറഞ്ഞത്. കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ ചെയ്തത് എന്താണെന്ന് കണ്ടതാണെന്നും അവര്‍ പറഞ്ഞിരുന്നു.