| Monday, 22nd January 2024, 1:11 pm

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചാത്തല സംഗീതം ഗാന്ധിയുടെ 'രഘുപതി രാഘവ രാജാ രാം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ പശ്ചാത്തല സംഗീതമായി മഹാത്മാ ഗാന്ധി പ്രചാരം നൽകിയ രഘുപതി രാഘവ രാജാ രാം എന്ന ഭജന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന്റെ ലൈവ് ദൃശ്യങ്ങൾ മുഴുവൻ ടി.വി ചാനലുകളിലും സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.

നരേന്ദ്ര മോദിക്കൊപ്പം മുതിർന്ന ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് ചടങ്ങുകൾക്ക് മുമ്പിൽ നിന്നത്.

അതേസമയം അസമിൽ ഭട്ടദ്രവ സത്രത്തിലെ സന്ദർശനം തടഞ്ഞതിനെ തുടർന്ന് വഴിയിൽ കുത്തിയിരുപ്പ് സമരം നടത്തുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ പ്രവർത്തകരും രഘുപതി രാഘവ രാജാ രാം പാടുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

‘ഇതാണ് എന്നെ സംബന്ധിച്ച് ഭാരത് ജോഡോ ന്യായ് യാത്രയിലെ ഏറ്റവും മനോഹരമായ രംഗം. മഹാത്മാ ഗാന്ധിയുടെ വഴി. അഹിംസ മുന്നേറ്റവും കൂട്ടത്തോടെ ഇരുന്ന് രഘുപതി രാഘവ രാജാ രാം പാടുന്നതും. രാഹുൽ ഗാന്ധി, നിങ്ങൾ നയിക്കൂ. രാജ്യം നിങ്ങൾക്കൊപ്പമുണ്ട്,’ ബി.എസ്.പിയിൽ നിന്ന് പുറത്താക്കിയ ഡാനിഷ് അലി എം.പി എക്‌സിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

CONTENT HIGHLIGHT: Raghupathi Ragava Raja ram as background music during ram temple consecration

We use cookies to give you the best possible experience. Learn more